ജി സി എസ് ഇ റിസൾട്ടിൽ ക്നാനായ തിളക്കവുമായി ആൽവിയ എബ്രഹാം

ജി സി എസ് ഇ റിസൾട്ടിൽ ക്നാനായ തിളക്കവുമായി ആൽവിയ എബ്രഹാം

ഇന്ന് പുറത്തു വന്ന ജി സി എസ് ഇ റിസൾട്ടിൽ ആൽവിയ എബ്രഹാം ഉജ്വല വിജയം നേടി. ബിർമിങ്ഹാം നിവാസിയായ ആൽവിയ 10 എ സ്റ്റാറും 1 എ സ്റ്റാർ ഡിസ്റ്റിംക്ഷനും നേടിയാണ് വൂൾവർഹാംപ്ടൺ ഗേൾസ് ഗ്രാമർ സ്കൂളിലെ ഒന്നാം സ്ഥാനം നേടിയത് . അതേ സ്കൂളിൽ തന്നെ സയൻസ് മുഖ്യ വിഷയമാക്കി പഠിക്കാനാണ് ആഗ്രഹമെന്ന് ആൽവിയ അറിയിച്ചു . കടുത്തുരുത്തി വലിയപള്ളി ഇടവകാംഗമായ മടത്തിമ്യാലിൽ ( തെക്കേക്കുറ്റ്‌ ) സന്തോഷ് – സ്റ്റെല്ല        ദമ്പതികളുടെ  മകളാണ് ആൽവിയ.  ബിർമിങ്ഹാം കിംഗ് […]

ജപമാല മാസത്തിന്റെ ആരംഭത്തിൽ പ്രഥമ ക്നാനായ തിരുന്നാളിന്‌ പുഷ്‌പാലംകൃതമായ ദേവാലയ സമുച്ചയം

ജപമാല മാസത്തിന്റെ ആരംഭത്തിൽ പ്രഥമ ക്നാനായ തിരുന്നാളിന്‌ പുഷ്‌പാലംകൃതമായ ദേവാലയ സമുച്ചയം

സഖറിയ പുത്തൻകുളം മാഞ്ചെസ്റ്റർ: ആഗോള കത്തോലിക്കാ സമൂഹം അസാധാരണ ജൂബിലി വർഷവും കരുണയുടെ വർഷവും ആചരിക്കുമ്പോൾ ഇംഗ്ലണ്ടിലെ ക്നാനായ കത്തോലിക്കർക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ .ജപമാല മാസത്തിലെ ആരംഭദിനം തന്നെ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ക്നാനായ ചാപ്ലയൻസി അനുവദിച്ചതിനുശേഷം ആദ്യമായി നടത്തപ്പെടുന്നു.യു കെ യിലെ പ്രഥമ ക്നാനായ തിരുന്നാളിന് സന്ദേശം നൽകുന്നത്  ഇംഗ്ലണ്ടിലെ  സീറോ മലബാർ വിശ്വാസികൾക്കായി രൂപീകൃതമായ സ്ഥാപിതമായ പ്രസ്റ്റൺ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് എന്ന പ്രതേകതയും ഉണ്ട് .ഇംഗ്ലണ്ടിലെ മലയാളികൾക്ക് എന്നെന്നും […]

ഇങ്ങനെയും ഒരു പാർട്ടി തുടങ്ങിയത് അമേരിക്കയിൽ അവസാനിച്ചത് കാനഡയിൽ

ഇങ്ങനെയും ഒരു പാർട്ടി തുടങ്ങിയത് അമേരിക്കയിൽ അവസാനിച്ചത് കാനഡയിൽ

നദിയിൽ രാത്രി ഉഗ്രൻ പാർട്ടി നടത്തിയ യുഎസ് പൗരന്മാർ ഒഴുകിയെത്തിയതു കാനഡയിൽ! രാജ്യം മാറിയെന്നറിഞ്ഞപ്പോൾ ആളുകൾ ആകെ പരിഭ്രാന്തരായി. രാത്രി പാർട്ടിക്കിടെ ആരും കയ്യിൽ പാസ്പോർട് എടുത്തിട്ടില്ലല്ലോ. പോരാത്തതിനു  രാത്രി അടിച്ചതിന്റെ കെട്ടു വിട്ടിട്ടുമില്ല. പലരും നദിയിൽ ചാടി തിരിച്ചു നീന്താനൊരുങ്ങി. ഒടുവിൽ കാനഡയിലെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ എല്ലാവരെയും പിടിച്ചു ബസിൽ കയറ്റിവിട്ട് യുഎസിലെത്തിച്ചു.   .അമേരിക്കയിലെ മിച്ചിഗണിനും കാനഡയുടെ ഒന്റാറിയോയ്ക്കും മധ്യത്തിലൂടെ ഒഴുകുന്ന സെന്റ് ക്ലെയർ നദിയിൽ ഞായറാഴ്ചയാണു സംഭവം.  8o-വർഷം തോറും നടക്കുന്ന പോർട്ട് […]

വാഹനം വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവുമായി മധ്യവയസ്കന്‍ നടന്നത് പത്ത് കിലോ മീറ്റര്‍

വാഹനം വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവുമായി മധ്യവയസ്കന്‍ നടന്നത് പത്ത് കിലോ മീറ്റര്‍

ബുഭനേശ്വര്‍: വാഹനം വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവുമായി മധ്യവയസ്കന്‍ നടന്നത് പത്ത് കിലോ മീറ്റര്‍. ഒഡീഷ സ്വദേശിയായ  ദനാ മാഹ്ജിയാണ് ഭാര്യയുടെ മൃതദേഹം ചുമന്ന് പത്ത് കിലോമീറ്റര്‍ നടന്നത്. ഇദ്ദേഹത്തിനൊപ്പം 12 വയസ്സുകാരി മകളുമുണ്ടായിരുന്നു.ക്ഷയം ബാധിച്ച് ചൊവ്വാഴ്ചയാണ് ദനാ മാഹ്ജിയുടെ ഭാര്യ അമങ്ങ് ദെയ് മരിച്ചത്. ഗ്രാമത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള കലഹന്ദിയിലെ ഗവണ്‍മെന്‍റ് ആശുപത്രിയിലായിരുന്നു ദനാ മാഹ്ജി ഭാര്യയ്ക്ക് വേണ്ടി ചികിത്സ തേടിയത്. എന്നാല്‍ ചികിത്സ ഫലിച്ചില്ല. ഭാര്യയുെട മൃതദേഹം വീട്ടിലെത്തിക്കാന്‍ തന്‍റെ കൈവശം […]

ഇറ്റലി ഭൂചലനത്തില്‍ മരണസംഖ്യ 159 കടന്നു

ഇറ്റലി ഭൂചലനത്തില്‍ മരണസംഖ്യ 159 കടന്നു

ഇറ്റലി: ബുധനാഴ്ച പുലര്‍ച്ചെ ഇറ്റാലിയുടെ മധ്യ പ്രവിശ്യകളിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 159 കടന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമങ്ങള്‍  തുടരുകയാണ്. നിരവധിയാളുകള്‍ ഇത്തരത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.ഭൂചലനം ഏറെ നാശം വിതച്ച അമാട്രിസ് നഗരത്തിലാണ് മരണസംഖ്യ ഏറുന്നത്. 70 അതിഥികളുണ്ടായിരുന്ന അമാട്രിസിലെ ഹോട്ടലില്‍ നിന്നും 7 മൃതദേഹങ്ങള്‍ മാത്രമാണ് ഇത് വരെ കണ്ടെടുക്കാന്‍ സാധിച്ചതെന്ന് അമാട്രിസ് നഗര മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 140 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇറ്റാലിയന്‍ മലനിരകളെയാണ് ഏറെ […]

മാഗ്ലൂര്‍ ക്നാനായ അസോസിയേഷന്റെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 28ന്

മാഗ്ലൂര്‍ ക്നാനായ അസോസിയേഷന്റെ ഓണാഘോഷങ്ങള്‍  ഓഗസ്റ്റ് 28ന്

അരുൺ പടപുരക്കൽ  മാഗ്ലൂര്‍: മാഗ്ലൂര്‍ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28 ഞായറാഴ്ച്ച രാവിലെ 8.30 മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കും. ജെപ്പുവിലെ സെന്റ്‌ ആന്റണി പുവര്‍ ഹോംസില്‍ നടത്തപെടുന്ന ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ കുര്‍ബ്ബാന, വടം വലി മതസരങ്ങള്‍, ഓണ സദ്യ,, ഏവര്‍ക്കും ആസ്വദിക്കത്തക്ക കലാ കായിക മത്സരങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. കെ സി വൈ എല്‍ മലബാര്‍ റീജിയന്‍ ഡയറക്ടര്‍ ഫാ. ബിനീഷ് മാങ്കോട്ടില്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം കെ […]

ക്നാനായ വൈദീകൻ റവ ഫാ. ജേക്കബ് ഫിലിപ്പ് നടയിലിനെ ആദരിച്ചു

ക്നാനായ വൈദീകൻ റവ ഫാ. ജേക്കബ് ഫിലിപ്പ് നടയിലിനെ ആദരിച്ചു

റോബി ജോസഫ് വാണിയിടത്ത് ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് മലങ്കര യാക്കോബായ സുറിയാനി സഭയിലെയും, ക്നാനായ സമുദായത്തിലെയും പ്രമുഖ സുവിശേഷ പ്രഘോഷകനും കോട്ടയം സെന്റ് മേരീസ് ക്‌നാനായ വലിയ പള്ളി വികാരിയുമായ റവ ഫാ. ജേക്കബ് ഫിലിപ്പ് നടയിലിനെ ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാൾ പൊന്നാട അണിയിച്ചും മൊമന്റൊ നൽകിയും ആദരിച്ചു.

ഇറ്റലിയിൽ ഭൂചലനം . രക്ഷാപ്രവർത്തനം തുടരുന്നു . മരണനിരക്ക് കൂടാൻ സാധ്യത

ഇറ്റലിയിൽ ഭൂചലനം . രക്ഷാപ്രവർത്തനം തുടരുന്നു . മരണനിരക്ക് കൂടാൻ സാധ്യത

ഇറ്റലി: ഇറ്റലിയുടെ മധ്യപ്രവിശ്യകളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍   ഇരുപതിൽ മേൽ ആളുകൾ കൊല്ലപ്പെട്ടതായി പ്രാദേശിക റിപ്പോര്‍ട്ട്.   12 ഓളം ഗ്രാമങ്ങളെയും ഒട്ടനവധി നഗരങ്ങളെയും   ഭൂചലനം ബാധിച്ചതായും മരണസംഖ്യ ഉയരാന്‍ ഇനിയും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.       പ്രാദേശിക സമയം പുലര്‍ച്ചെ 3.36 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ഇറ്റലിയിലെ ഉംമ്പ്രിയ മേഖലയിലെ നോര്‍സിയ നഗരത്തില്‍ നാശം വിതച്ചത്. തുടര്‍ന്ന് ഒരു മണിക്കൂറിനിടയില്‍ വീണ്ടും 5.5 തീവ്രതയോടെ നോര്‍സിയ നഗരത്തില്‍ ഭൂചലനം ആവര്‍ത്തിക്കുകയായിരുന്നു. […]

യു കെ ക്നാനായ ഒളിമ്പിക്സ് സെപ്റ്റംബർ 10 ന്, വീറും വാശിയുമായി യൂണിറ്റുകൾ

യു കെ ക്നാനായ ഒളിമ്പിക്സ് സെപ്റ്റംബർ 10 ന്, വീറും വാശിയുമായി യൂണിറ്റുകൾ

സക്കറിയ പുത്തന്‍കളം ബർമിംങ്ങ്ഹാം: യ കെ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കായിക മേള സെപ്തംബർ പത്തിന് നടത്തപ്പെടും . ബർമിങ്ങ്ഹാമിലെ സട്ടൺ കോൾഡ് ഫീൽഡിലെ വിൻസിലി സ്പോർട്ട്സ്  സെൻററിൽ രാവിലെ 9.30 മുതൽ കായിക മേള ആരംഭിക്കും. കിഡ്സ്, സബ് ജൂണിയർ, ജൂണിയർ, സീനിയേഴ്സ് എന്നീ വിഭാഗങ്ങളിലായിട്ടാണ് കായിക മാമാങ്കം നടത്തപ്പെടുക . കൂടാതെ ദമ്പതികൾക്കായി പ്രത്യേക മൽസരവും നടത്തപ്പെടും. കിഡ്സിന് (ആറ് വയസ്സിന് താഴെ) മിഠായി പെറുക്ക്, 50 മീറ്റർ ഓട്ടം. സബ് […]

നീണ്ടുർ അത്തിമറ്റത്തിൽ കെ.യു ഉതുപ്പ് (85) നിര്യാതനായി

നീണ്ടുർ അത്തിമറ്റത്തിൽ കെ.യു ഉതുപ്പ് (85)  നിര്യാതനായി

നീണ്ടുർ അത്തിമറ്റത്തിൽ കെ.യു ഉതുപ്പ് (85)  നിര്യാതനായി സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മിഖായേൽ ദേവാലയത്തിൽ ഭാര്യ മറിയാമ്മ നീണ്ടൂർ കദളി കാട്ടിൽ കുടുംബാഗം. മക്കൾ: ഉതുപ്പാൻ (ബറോഡ ), തോമസ് (ബറോഡ ),ഫിലിപ്പ്, ജോസ് (യു കെ ), ലിസി, ലൂക്കാ, കുഞ്ഞുമോൾ. മരുമക്കൾ: ഓമന (കുടല്ലൂർ), ജോണി (കിടങ്ങൂർ), മേരിക്കുട്ടി (കിടങ്ങൂർ), തോമസ് (നീണ്ടൂർ), ഫിലോമിന (മാഞ്ഞൂർ), ത്രേ സ്യാമ്മ (നീണ്ടൂർ) ത്രേസ്യാമ്മ (കൈപ്പുഴ)