അഞ്ചു മാസങ്ങൾക്കു മുൻപ് മാറി പോയ കുട്ടികൾ യഥാർത്ഥ മാതാപിതാക്കളുടെ കൈകളിലേക്ക്

അഞ്ചു മാസങ്ങൾക്കു മുൻപ് മാറി പോയ കുട്ടികൾ യഥാർത്ഥ മാതാപിതാക്കളുടെ കൈകളിലേക്ക്

ഷിംല ∙ അഞ്ചു മാസങ്ങൾക്കുശേഷം കുഞ്ഞുങ്ങൾ യഥാർഥ അമ്മമാരുടെ അടുത്തെത്തി. ആ മടക്കമാകട്ടെ രണ്ടു കുടുംബങ്ങളുടെ വികാരനിർഭരമായ സംഗമവും ആഘോഷവുമായി.ഹിമാചൽ പ്രദേശിലാണ് സംഭവം. മേയ് 26ന് ആണ് ആൺകുഞ്ഞും പെൺകുഞ്ഞും ഷിംലയിലെ കമൽ നെഹ്റു ചൈൽഡ് ഹോസ്പിറ്റലിൽ ജനിച്ചത്. എന്നാൽ കുഞ്ഞുങ്ങളെ കൈമാറിയപ്പോൾ ആർക്കോ പിഴച്ചു. കുഞ്ഞുങ്ങൾ ആശുപത്രിയിൽ നിന്നുപോയത് മറ്റൊരു കുടുംബത്തിലേക്ക്. ഇതിൽ ഒരു കുട്ടിയുടെ പിതാവാണ് സംശയം പ്രകടിപ്പിച്ച് ഒക്ടോബർ 21ന് കോടതിയിലെത്തിയത്. കോടതി ഡിഎൻഎ സാംപിൾ പരിശോധിച്ചപ്പോൾ പരാതി സത്യമാണെന്നു തെളിഞ്ഞു. ഇരു കുടുംബത്തോടും കുട്ടികളെ സൗഹാർദമായ അന്തരീക്ഷത്തിൽ […]

കാനംവയലിൽ KCWA ആരംഭിച്ചു.

കാനംവയലിൽ KCWA ആരംഭിച്ചു.

                                        ജിതിൻ ജോസഫ് കാനംവയൽ: കാനംവയൽ വി.പത്താം പീയൂസിന്റെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽ KCWAയുടെ യൂണിറ്റ് ആരംഭിച്ചു. 40ഓളം അംഗങ്ങൾ പങ്കെടുത്ത ഉത്ഘാടനസമ്മേളനം രക്ഷാധികാരി ഫാ.ഷിബി ചെട്ടിക്കത്തോട്ടത്തിൽ     ഔദ്യോധികപരമായി ഉത്ഘാടനം ചെയ്തു.പ്രസിഡന്റ്:ഷിജി വിജോയ് പ്രാലേൽ , സെക്രട്ടറി: ബിനു റോയ് മുതുകാട്ടിൽ,വൈ.പ്രസിഡന്റ് : സെലി ജോസ് കുമാരാചാപറമ്പിൽ, ട്രഷറർ:ലൗലി ടോമി […]

യേശു ക്രിസ്തുവിന്റെ കല്ലറ വളരെ കാലങ്ങൾക്കു ശേഷം വീണ്ടും തുറന്നു

യേശു ക്രിസ്തുവിന്റെ കല്ലറ വളരെ കാലങ്ങൾക്കു ശേഷം വീണ്ടും തുറന്നു

ജറുസലം ∙ യേശുക്രിസ്തുവിന്റെ കല്ലറയ്ക്കുള്ളിലെ മാർബിൾ ഫലകം നൂറ്റാണ്ടുകൾക്കുശേഷം ശാസ്ത്രജ്ഞർ മാറ്റി. ഗവേഷണം നടത്തുന്നതിന്റെ ഭാഗമായാണിത്. യേശുവിന്റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന കല്ലറയ്ക്കുള്ളിലെ ശിലകണ്ടെത്തി അതു ശാസ്ത്രീയ പഠനത്തിനു വിധേയമാക്കാനാണു ശ്രമമെന്നു നാഷനൽ ജിയോഗ്രഫിക് സൊസൈറ്റി പുരാവസ്തു ഗവേഷകൻ ഫ്രെഡറിക് ഹൈബെർട്ട് അറിയിച്ചു.   റോമൻ ചക്രവർത്തി കൊൺസ്റ്റന്റയിന്റെ മാതാവ് ഹെലിനയാണ് എഡി 326ൽ യേശുവിന്റെ കല്ലറ കണ്ടെത്തിയതെന്നാണു കരുതുന്നത്. അവിടെ യേശുവിന്റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന ശില ഭദ്രമായി സംരക്ഷിക്കാനായി ആ ഭാഗം മാർബിൾ ഫലകം കൊണ്ടുമൂടി. കുറഞ്ഞത് എഡി […]

അതിരൂപതാ തല പള്ളിപ്പാട്ട് മത്സരം ഇന്ന്. ക്നാനായ പത്രത്തിൽ തത്സമയം።

അതിരൂപതാ തല പള്ളിപ്പാട്ട് മത്സരം ഇന്ന്.   ക്നാനായ പത്രത്തിൽ തത്സമയം።

ക്നാനായ യുവത്വം നെഞ്ചേറ്റിയ IKYM 2015 ന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി  KCYL ഉഴവൂർ യൂണിറ്റ് ഈ മാസം 29 തിയതി ചരിത്രത്തിൽ ആദ്യമായി അതിരൂപതാതലത്തിൽ നടത്തുന്ന പള്ളിപാട്ട് മത്സരം ഇന്ന്   ഇന്ത്യൻ  സമയം  ഉച്ചകഴിഞ്ഞ്  1:30  മുതൽ ക്നാനായ പത്രത്തിൽ തത്സമയം കാണുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. തത്സമയ സംപ്രേക്ഷണം സ്പോൺസർ ചെയ്തിരിക്കുന്നത് ജോമോ ഡ്രസ്സ് മേക്കേഴ്സ്, ഉഴവൂർ ആണ്. ചരിത്രത്തിൽ ആദ്യമായി ഒരു കെ.സി.വൈ.എൽ. യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രോഗ്രാം തത്സമയം സംപ്രേക്ഷണം ചെയ്യുന്നു എന്ന ഖ്യാതിയും ഉഴവൂർ […]

വിവാഹ വാർഷിക ആശംസകൾ

വിവാഹ വാർഷിക ആശംസകൾ

ഇന്ന്  ഒൻപതാം  വിവാഹ  വാർഷികമാഘോഷിക്കുന്ന  അവറാച്ചൻ  ആനകുത്തിക്കലിനും  ഭാര്യ  സജിതക്കും കുടുംബാങ്ങളുടേയും സുഹൃത്തുക്കളുടേയും  ഒരായിരം  മംഗളാശംസകൾ.

മുണ്ടപ്ലാക്കിൽ ജോയി ചിക്കാഗോയിൽ നിര്യാതനായി

മുണ്ടപ്ലാക്കിൽ ജോയി  ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ: മുണ്ടപ്ലാക്കിൽ ജോയി (70) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ ചിന്നമ്മ പള്ളത്തുമടം കുടുംബാംഗമാണ്. മക്കൾ: സിജോ & മേരി ആൻ (Mattam) ,    റ്റാനിയ & റ്റിം തക്കടിയേൽ. മൃതസംസ്കാരം പിന്നീട്.

ഗുജറാത്തിലെ രത്നവ്യാപാരിയുടെ മനം മയക്കുന്ന ദീപാവലി ബോണസ് തന്റെ ജീവനക്കാർക്കായി

ഗുജറാത്തിലെ രത്നവ്യാപാരിയുടെ മനം മയക്കുന്ന ദീപാവലി ബോണസ് തന്റെ ജീവനക്കാർക്കായി

സൂററ്റ്: സ്വന്തം ജീവനക്കാർക്ക് കോടികളുടെ ദീപാവലി സമ്മാനങ്ങൾ നല‍്കുന്നതിലൂടെ വാർത്തകളിലിടം പിടിച്ച ഗുജറാത്തിലെ രത്ന വ്യാപാരി സാവ്ജി ധൊലാക്കിയ  ഇക്കുറിയും പതിവ് തെറ്റിച്ചില്ല. 51 കോടിമുടക്കി 400 ഫ്‌ളാറ്റുകളും 1260 കാറുകളുമാണ് ധൊലാക്കിയയുടെ ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സ് ഇത്തവണത്തെ ദീപാവലി ബോണസായി ജീവനക്കാർക്ക് നൽകിയത്. കഴിഞ്ഞ ദീപാവലിക്ക് 491 കാറുകളും 200 ഫ്‌ളാറ്റുകളുമായിരുന്നു ധോലാക്കിയുടെ ദീപാവലി സമ്മാനം.  2011 മുതലാണ് ധൊലാക്കിയ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ ജീവനക്കാർക്ക് നൽകുന്ന പതിവ് തുടങ്ങിയത്. ജീവിതം പഠിക്കാനായി മൂന്ന് ജോഡി […]

മലബാര്‍ മേഖലയിലെ ഇടവകകളില്‍ വിശുദ്ധീകരണ ധ്യാനം ആരംഭിച്ചു

മലബാര്‍ മേഖലയിലെ ഇടവകകളില്‍ വിശുദ്ധീകരണ ധ്യാനം ആരംഭിച്ചു

കണ്ണൂര്‍:കോട്ടയം അതിരൂപതാ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ജൂബിലി സ്‌പിരിച്ച്വല്‍ റിന്യൂവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയിലെ ഇടവകകളില്‍ വിശുദ്ധീകരണ ധ്യാനം ആരംഭിച്ചു.പ്രസ്‌തുത ധ്യാന പരിപാടിയുടെ ഉദ്‌ഘാടനം ചമതച്ചാല്‍ സെന്റ്‌.സ്റ്റീഫന്‍ പള്ളിയില്‍ സ്‌പിരിച്ച്വല്‍ റിന്യൂവല്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ.എബി വടക്കേക്കര ഉദ്‌ഘാടനം ചെയ്‌തു.ചമതച്ചാല്‍ പള്ളി വികാരി ഫാ.സുനില്‍ പെരുമാനൂര്‍ ആമുഖ പ്രഭാഷണം നടത്തി. തോമസ്‌ പടിഞ്ഞാറ്റുമാലില്‍,.സജി മുളവിനാല്‍ എന്നിവര്‍ ധ്യാന പ്രസംഗങ്ങള്‍ നടത്തി.മടമ്പം ഫൊറോന പള്ളി വികാരി ഫാ.ജോര്‍ജ്‌ കപ്പുകാലായില്‍ സമാപന ആശിര്‍വാദം നല്‍കി.

യൂറോപ്പിലെ സമയ മാറ്റം ഒക്ടോബർ 30 ഞായറാഴ്ച പുലർച്ചെ തുടങ്ങും

യൂറോപ്പിലെ സമയ മാറ്റം ഒക്ടോബർ 30 ഞായറാഴ്ച പുലർച്ചെ തുടങ്ങും

 യൂറോപ്പിൽ ശൈത്യസമയം ഒക്ടോബർ 30 ഞായറാഴ്ച പുലർച്ചെ ആരംഭിക്കും. ഒരു മണിക്കൂർ പുറകോട്ട് മാറ്റിവെച്ചാണ് വിന്റർ സമയം ക്രമീകരിക്കുന്നത്. അതായത് പുലർച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും. നടപ്പു വർഷത്തിൽ ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലർച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വർഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാണിത്. ജർമനിയിലെ ബ്രൗൺഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി.) ഈ സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫർട്ടിൽ സ്ഥാപിച്ചിട്ടുള്ള ടവറിൽ നിന്നും സിഗ്നലുകൾ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികൾ പ്രവർത്തിക്കുന്നു. 1980 മുതലാണ് ജർമനിയിൽ […]

കെ.സി.സി. അതിരൂപത ഇലക്ഷൻ നവംബർ 27 ന്

കെ.സി.സി. അതിരൂപത ഇലക്ഷൻ നവംബർ 27 ന്

  കോട്ടയം: കെ.സി.സി. അതിരൂപത ഇലക്ഷൻ നവംബർ 27ന് നടക്കും. മലബാർ -ഹൈറേഞ്ച് മേഖലകളിലെ വോട്ടർമാർക്ക് കോട്ടയം ബി.സി.എം. കോളേജിലും പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെയാണ് വോട്ടിംഗ് സമയം. 5 മണിക്ക് വോട്ടെണ്ണലും തുടർന്ന് ഫലപ്രഖ്യാപനവും നടക്കും. അതിരൂപത ഇലക്ഷൻ വോട്ടേഴ്സ് ലിസ്റ്റ് നവംബർ 7 ന് ചൈതന്യ പാസ്റ്ററൽ സെന്ററിൽ പ്രസിദ്ധീകരിക്കും വോട്ടേഴ്സ് ലിസ്റ്റിന്മേലുള്ള പരാതികൾ നവംബർ 10 ന് മുമ്പായി റിട്ടേണിംഗ് ഓഫീസർക്ക് നൽകേണ്ടതാണ്. ഫൈനൽ വോട്ടേഴ്സ് […]