സിവില്‍ സര്‍വീസ് ഓറിയന്‍േറഷന്‍ മലബാര്‍ റീജിയന്‍ ക്യാമ്പ് കണ്ണൂര്‍ അസിസ്റ്റന്‍റ് കളക്ടര്‍ ഉല്‍ഘാടനം ചെയ്തു

സിവില്‍ സര്‍വീസ് ഓറിയന്‍േറഷന്‍ മലബാര്‍ റീജിയന്‍ ക്യാമ്പ് കണ്ണൂര്‍ അസിസ്റ്റന്‍റ് കളക്ടര്‍ ഉല്‍ഘാടനം ചെയ്തു

ഏബ്രഹാം നടുവത്ര കണ്ണൂര്‍: ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെ നടന്ന ക്നാനായ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള സിവില്‍ സര്‍വീസ് ഓറിന്‍േറഷന്‍ ഫൊറോനാതല ക്യാമ്പുകളുടെ രണ്ടാം ഘട്ടമായ മലബാര്‍ റീജിയന്‍ ക്യാമ്പ് ഒക്ടോബര്‍ 8ാം തീയതി ശനിയാഴ്ച കണ്ണൂര്‍ പാസ്റ്ററല്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് കണ്ണൂര്‍ അസിസ്റ്റന്‍റ് കളക്ടര്‍ ശ്രീ ജറോമിക് ജോര്‍ജ് ഐഎഎസ് ഉല്‍ഘാടനം ചെയ്തു. സ്ഥിരതയോടെ കഠിനാദ്ധ്വാനം ചെയ്യുവാനുള്ള മനസും ലക്ഷ്യബോധവും പത്രവായനയും വിമര്‍ശനാത്മകമായ അന്വേഷണവും വളര്‍ത്തിയെടുത്താല്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്നം കൈപ്പിടിയിലൊതുക്കാമെന്നും എന്നാല്‍ പരിശ്രമിച്ച് […]

കേരളസമൂഹത്തില്‍ പ്രവാസികളുടെ പങ്ക്

കേരളസമൂഹത്തില്‍ പ്രവാസികളുടെ പങ്ക്

പ്രാരംഭം കഥയിലെത്തിയിരിക്കുന്നു?!  കലയിലെത്തിയിരിക്കുന്നു ?!  എന്ന് ചോദിക്കുന്നതുപോലെതന്നെയാണ്, കേരള സമൂഹത്തില്‍ പ്രവാസികളുടെ പങ്ക്, അഥവാ, പ്രവാസികള്‍ക്കുള്ള പങ്ക് എന്താണ് എന്ന് ചോദിക്കുന്നത് ?  ഈ ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരവും അടങ്ങിയിരിക്കുന്നു എന്നുള്ളതാണ് ഇതിനെ ഏറ്റവും രകസരമായിട്ടുള്ള കാര്യം. കേരളസമൂഹത്തിന്‍റെ അന്നും, ഇന്നും, എന്നും ഉള്ള വികസനത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കുന്നത്, ഇവിടുത്തെ സ്വദേശിയരും (4 മില്യന്‍) വിദേശിയരും (4 മില്യന്‍) ള്ള പ്രവാസികള്‍ തന്നെയാണ് എന്നുള്ളതാണ്, അവിതര്‍ക്കിതമായിട്ടുള്ള ഏറ്റവും വലിയ അപ്രിയസത്യം ! പക്ഷേ […]

പുതുവേലി മുളയാനിക്കൽ മേരിക്കുട്ടി നിര്യാതയായി

പുതുവേലി മുളയാനിക്കൽ മേരിക്കുട്ടി നിര്യാതയായി

മുളയാനിക്കൽ പരേതനായ എസ്തപ്പാന്റെ ഭാര്യ മേരിക്കുട്ടി (87) നിര്യാതയായി . സംസ്ക്കാരം ബുധനാഴ്ച 10 മണിക്ക് പുതുവേലി സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ . മക്കൾ: അന്നമ്മ, സിറിയക്ക്, മോളി, സി. എലസബത്ത് ( ലിറ്റിൽ ഫ്ലവർ കോൺവെന്റ് MP) ജെസ്സി, സിജി (ഇറ്റലി) മരുമക്കൾ: ജോൺ തേക്കുംകാട്ടിൽ മാറിക, സെലിൻ കളപ്പുരയിൽ മാങ്കിടപ്പള്ളി, പരേതനായ ജോയി തേക്കുംകാലായിൽ ഇരവിമംഗലം, ജയരാജ് കണ്ണംമനയിൽ ഇരവിമംഗലം, സജി പുന്നതടത്തിൽ താമരക്കാട് .

ഒളിമ്പ്യൻ രഞ്ജിത് മഹേശ്വരി ഉഴവൂർ ഒ.എൽ.എൽ.ഹയർ സെക്കന്ററി സ്കൂളിൽ

ഒളിമ്പ്യൻ രഞ്ജിത് മഹേശ്വരി ഉഴവൂർ ഒ.എൽ.എൽ.ഹയർ സെക്കന്ററി സ്കൂളിൽ

സ്റ്റീഫന്‍ ചെട്ടിക്കന്‍ ഉഴവൂർ: ഉഴവൂർ ഒ.എൽ.എൽ. ഹയർ സെക്കന്ററി സ്കൂളിലെ ആനുവൽ സ്പോട്സ് മീറ്റ് ഒളിമ്പ്യൻ രഞ്ജിത് മഹേശ്വരി ഉദ്ഘാടനം ചെയ്തു. ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളി അസി.വികാരി റവ.ഫാ.മാത്യു വട്ടുകുളങ്ങര അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോസ് എം.ഇടശ്ശേരി സ്വാഗതം ആശംസിച്ചു. സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ ശ്രീമതി മേഴ്സി ഫിലിപ്പ്, പി.റ്റി.എ. പ്രസിഡന്റ് ശ്രീ കെ.എം.മാത്യു, എം.പി.റ്റി.എ. പ്രസിഡന്റ് ശ്രീമതി ബിബില ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വർണ്ണശബളമായ […]

ഫാ.തോമസ് തെന്നാട്ട് ഗ്വാളിയാർ ബിഷപ്പ്; ക്നാനായ സമുദായത്തിന് മറ്റൊരു പൊൻ തൂവൽ കൂടി

ഫാ.തോമസ് തെന്നാട്ട് ഗ്വാളിയാർ ബിഷപ്പ്; ക്നാനായ സമുദായത്തിന് മറ്റൊരു പൊൻ തൂവൽ കൂടി

നാഗ്പുര്‍: ഗ്വാളിയാര്‍ രൂപത ബിഷപ്പായി ഏറ്റുമാനൂര്‍ സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം ഫാ. തോമസ് തെന്നാട്ട് (63)എസ്.എ.സിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.സൊസൈറ്റി ഓഫ് കാത്തലിക് അപ്പസ്തോലേറ്റ് അംഗമായ ഫാ.തെന്നാട്ട ്നിലവില്‍ നാഗ്പൂരിലെ മന്‍കാപൂര്‍ സെന്‍റ് പയസ് ചര്‍ച്ച് വികാരിയും പാസ്റ്ററല്‍ കമ്മീഷന്‍ പ്രസിഡന്‍റുമാണ്.  1953ല്‍ കൂടല്ലുര്‍ ഇടവകയില്‍ തെന്നാട്ട് കുരുവിള- അന്നമ്മ ദമ്പതികളുടെ മകനായിട്ടാണ് ജനനം. ഇപ്പോള്‍ ഏറ്റുമാനൂര്‍ വള്ളിക്കാട്ടാണ് താമസം. 1969 ല്‍ പള്ളോട്ടൈന്‍ സന്യസസഭയില്‍ ചേര്‍ന്നു.1978 ഒക്ടോബര്‍ 21ന് പൗരോഹിത്യം സ്വീകരിച്ചു.1978-1980വരെ […]

യു.കെ.യിൽ എങ്ങും പുൽക്കൂട്; വ്യത്യസ്ത ചിന്തയോടെ യു.കെ.കെ.സി.എ.

യു.കെ.യിൽ എങ്ങും പുൽക്കൂട്; വ്യത്യസ്ത ചിന്തയോടെ യു.കെ.കെ.സി.എ.

സക്കറിയ പുത്തന്‍കളം ബർമിങ്ങ്ഹാം: കത്തോലിക്കാ സഭാ സ്നേഹം ആത്മാവിൽ അഗ്നിയായും ക്നാനായ സമുദായ സ്നേഹം നെഞ്ചിലേറ്റിയും തനിമയിൽ പാരമ്പര്യങ്ങൾ മുറുകെപിടിക്കുന്ന യു.കെ.ക്നാനായ കാത്തലിക് അസോസിയേഷൻ വിശ്വാസ പ്രഘോഷണത്തിന്റെ പുത്തൻ മാതൃകയായി യു.കെ.യിൽ എങ്ങും യൂണിറ്റ് അടിസ്ഥാനത്തിൽ പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്രിസ്തുവിന്റെ ജനനതിരുനാളിന്റെ മഹത്വം പ്രചരിപ്പിക്കുന്നതിനും വിശ്വാസ സത്യങ്ങൾ നിശബ്ദമായി പ്രഘോഷിക്കുന്നതിനും ഉപകരിക്കുന്ന പുൽക്കൂട് മത്സരത്തിൽ അബർദീൻ മുതൽ സെവൺ വരെയും നോർത്തേൺ അയർലഡിലുമായി വ്യാപിച്ചുകിടക്കുന്ന യു.കെ.കെ.സി.എയുടെ അൻപത് യുണീറ്റുകളിലും പുൽക്കൂടുകൾ ഒരുങ്ങുമ്പോൾ ക്രിസ്തുവിന്റെ […]

കെ കെ ബി അടുത്ത വടംവലിമത്സരത്തിനായി ഒരുങ്ങുന്നു

കെ കെ ബി  അടുത്ത വടംവലിമത്സരത്തിനായി ഒരുങ്ങുന്നു

സിബിന്‍ അബ്രാഹം തനിമ കുവൈറ്റ് ഒക്ടോബർ 21 നു നടത്തുന്ന ഓണത്തനിമ 2016 കുവൈറ്റ് ദേശീയ വടംവലി മത്സരത്തിൽ പങ്കെടുക്കുവാൻ കുവൈറ്റ് ക്നാനായ ബ്രദേർസും.പ്രൊഫഷണൽ വലിക്കാരാരുമില്ലാതെ പ്രവാസികളായ ക്നാനായ സഹോദരങ്ങൾ മാത്രം വലിക്കുന്ന ടീം. ഒരു കൂട്ടം ക്നാനായ യുവാക്കൾ രൂപം നൽകിയ KKB ,2013 തനിമയുടെ ദേശീയ വടംവലി മത്സരത്തിലൂടെ ശ്രദ്ദേയമായ പ്രകടനം കാഴ്ച്ച വച്ചാണ് വടംവലിക്ക് തുടക്കമിട്ടത്. പിന്നീടുള്ള വർഷങ്ങളിൽ പ്രൊഫഷണൽസ് അണിനിരക്കുന്ന ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുമ്പോൾ മൂന്നാം സ്ഥാനം നിലനിർത്തിക്കൊണ്ട് […]

മൈലം പള്ളിയിൽ നിർമ്മിക്കുന്ന ദൈവാലയത്തിന്റെ തറക്കല്ലിടീൽ കർമ്മം മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിച്ചു.

മൈലം പള്ളിയിൽ  നിർമ്മിക്കുന്ന ദൈവാലയത്തിന്റെ തറക്കല്ലിടീൽ കർമ്മം  മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിച്ചു.

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് ജില്ലയിലെ ചെങ്ങലീരി ഫൊറോനയുടെ കീഴിൽ വരുന്ന മൈലം പള്ളിയിൽ പുതുതായി നിർമ്മിക്കുന്ന ദൈവാലയത്തിന്റെ തറക്കല്ലിടീൽ കർമ്മം കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിച്ചു.

രാജപുരം സെൻറ് പയസ് ടെൻത് കോളജിൽ ഇൻഡോർ സ്‌റ്റേഡിയം തുറന്നു

രാജപുരം സെൻറ് പയസ് ടെൻത് കോളജിൽ ഇൻഡോർ സ്‌റ്റേഡിയം തുറന്നു

സ്വന്തം ലേഖകൻ രാജപുരം: സെന്റ് പയസ് ടെൻത് കോളജിൽ നിർമാണം പൂർത്തിയായ ജില്ലയിലെ തന്നെ പ്രഥമ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ ഡോ.ഖാദർ മാങ്ങാട് നിർവഹിച്ചു. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ജോലിയിലേക്ക് നയിക്കുന്നതിനേക്കാൾ നന്മയുള്ള കുട്ടികളെ വാർത്തെടുക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യം വെക്കേണ്ടതെന്നും കായിക വിദ്യാഭ്യാസം കുട്ടികളിൽ അടിഞ്ഞുകൂടുന്ന അക്രമവാസന അകറ്റുന്നതിനും മാർക്ക് നേടുന്നതിനൊപ്പം മാനസികവും ശാരീരികവുമായ വളർച്ചയാണ് കോളേജ് വിദ്യാഭ്യാസം കൊണ്ട് നേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു […]

ഒളശ്ശ : ഇല്ലമ്പള്ളിൽ സിറിയക്‌ നിര്യാതനായി

ഒളശ്ശ : ഇല്ലമ്പള്ളിൽ സിറിയക്‌ നിര്യാതനായി

ഒളശ്ശ : ഇല്ലമ്പള്ളിൽ പരേതനായ തൊമ്മിക്കുഞ്ഞിന്റെ മകൻ സിറിയക്‌ നിര്യാതനായി. മൃതസംസ്കാരം നാളെ ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌, ഒളശ്ശ സെന്റ്‌. ആന്റണീസ്‌ ക്നാനായ കത്തോലിക്കാ പള്ളിയിൽ കല്ലറ പുന്നക്കാട്ട്‌ മറിയാമ്മയാണു മാതാവ്‌. ഭാര്യ റോസമ്മ ( സംക്രാന്തി), മക്കൾ സിജോ ( Sijo Syriac ) , സിനോ ( Sino Syriac ) , സിമി( Simi Cyriac ) . മരുമക്കൾ മെൽബി ( ഇരവിമംഗലം), അനൂപ്‌ കുന്നുമ്പുറം( Anoop Kunnumpurathu ) (ഒളശ്ശ)