കൊഴിഞ്ഞ കാലം (കവിത )

കൊഴിഞ്ഞ കാലം (കവിത )

ശാന്തമായൊഴുകുന്ന കാട്ടാറിനക്കരെ…. ശാന്തിതേടി ചെന്നു ഞാനിരുന്നു.. ശാന്തമാണെന്നു ഞാൻ കരുതിയ കാട്ടാറും ശാന്തമല്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. മുന്നിലെ ഓരോരോ ഓളങ്ങൾക്കടിയിലും… അടിയൊഴുക്കുണ്ടെന്നു ഞാനറിഞ്ഞു പിന്തിരിഞ്ഞു ഞാൻ നോക്കുംമുമ്പേ.. ഞാൻ വന്ന തോണിയും പോയി മറഞ്ഞു.. ഏകയായ് ഏകാന്തചിത്തയായ് ഞാനെന്റെ – ഓർമതന്നോളത്തിൽ സഞ്ചരിച്ചു. ഒരു കൊച്ചു പൂവായും മോട്ടായും തെന്നലിൻ… താളത്തിലാടിത്തിമിർത്ത കാലം വണ്ടും പൂമ്പാറ്റയും പൂന്തെന്നലും വന്നിട്ടും പോയിട്ടും പുഞ്ചിരിച്ചു. എത്രനൽ വേളകൾ എത്ര നൽജീവിതം എന്നോടുതന്നെ ഞാൻ ചൊല്ലിയന്ന്. അറിയാതെ വർഷങ്ങൾ ഓരോന്നായി പോകുമ്പോൾ… […]

പാമ്പുകളുടെ കളിത്തോഴന്‍ വാവ സുരേഷ് ചൈതന്യ കാര്‍ഷികമേളയില്‍

പാമ്പുകളുടെ കളിത്തോഴന്‍ വാവ സുരേഷ് ചൈതന്യ കാര്‍ഷികമേളയില്‍

വിനോദവും വിജ്ഞാനവും കൗതുകവും നിറയ്ക്കുന്ന വിസ്മയക്കാഴ്ചകള്‍ നിറച്ചുകൊണ്ട് സംഘടിപ്പിക്കുന്ന 19- മത്  ചൈതന്യ കാര്‍ഷികമേളയില്‍ പാമ്പുകളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടിയുമായി പാമ്പുകളുടെ കളിത്തോഴന്‍ വാവ സുരേഷ് എത്തുന്നു. കാര്‍ഷികമേളയുടെ മൂന്നാം ദിനമായ നവംബര്‍ 25-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ നടത്തപ്പെടുന്ന വിസ്മയക്കാഴ്ചയോടനുബന്ധിച്ചാണ് വാവ സുരേഷ് എത്തുന്നത്. രാജവെമ്പാല ഉള്‍പ്പെടെയുള്ള വിഷപ്പാമ്പുകളെ കൈയ്യിലിട്ട് അമ്മാനമാടുന്ന വാവ സുരേഷിനെ നേരില്‍ കാണുവാനും പാമ്പുകളെക്കുറിച്ചുള്ള അറിവുകള്‍ സ്വന്തമാക്കുവാനും ഏവരെയും ചൈതന്യ കാര്‍ഷികമേളാങ്കണത്തിലേക്ക് ക്ഷണിക്കുന്നു.

ചിക്കാഗോ സെൻറ് മേരീസിൽ സകലവിശുദ്ധരുടെയും ദിനാചരണം വർണ്ണാഭമായി

ചിക്കാഗോ സെൻറ് മേരീസിൽ സകലവിശുദ്ധരുടെയും ദിനാചരണം വർണ്ണാഭമായി

ജോണിക്കുട്ടി പിള്ള വീട്ടിൽ ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെൻറ് മേരീസ് ക്നാനായ ദേവാലയത്തിൽ മതബോധന സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സലകവിശുദ്ധരുടെയും ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ വർണ്ണാഭമായി ആചരിച്ചു. അന്നേദിവസം മതബോധന ക്ലാസ്സുകളിൽ വിശുദ്ധരെപ്പറ്റിയുളള പഠനങ്ങളും പോസ്റ്റർപ്രദർശനങ്ങളും നടത്തപ്പെട്ടു. തുടർന്ന് വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞ കുട്ടികളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് നടത്തപ്പെട്ടു. വിശുദ്ധരുടെ ജീവിത മാതൃക പിൻതുടരാൻ ഉദ്ബോധിപ്പിക്കുന്ന പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. തദവസരത്തില്ർ സെൻറ് മേരീസ് സകല വിശുദ്ധരുടേയും ലുത്തിനിയ ആലപിച്ചു. തുടർന്ന് വിശുദ്ധ കുർബാനക്ക് അസിസ്റ്റൻറ്റ് വികാരി […]

K.C.C.V.A  ഇലക്ഷൻ നവംബർ 6 ന്

K.C.C.V.A  ഇലക്ഷൻ നവംബർ 6 ന്

റ്റിനു സൈമൺ മംഗലത്ത് ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വിക്ടോറിയ ഓസ്ട്രേലിയ എന്നത് ഓസ്ട്രേലിയായിലെ ആദ്യത്തേതും വലുതുമായ സംഘടനായണ്. കഴിഞ്ഞ രണ്ടു വർഷമായി സുനു ഉറവക്കുഴിയുടെ നേതൃത്വത്തിലായിരുന്നു സംഘടന. കഴിഞ്ഞ രണ്ടു വർഷക്കാലങ്ങളിൽ ഒട്ടേറെ നല്ല കാര്യങ്ങൾ സംഘടനയ്ക്കും സമുദായ സ്നേഹികൾക്കും വേണ്ടി ചെയ്യാൻ സാധിച്ചു എന്ന സന്തോഷത്തിലാണ് ഇവർ. സ്ത്രീകളുടെ ഉയർച്ചയ്ക്കായി M.K.W.F എന്ന സംഘടനയും കുട്ടികള്ർക്ക് Kids Club എന്ന ആശ്രയവും അതിെൻ്റ ഉത്ഭവും ഈ സംഘാടകരുടെ ഒരു നേട്ടം തന്നെയാണ്.        കലാകായിക രംഗത്തും […]

കടുത്തുരുത്തി, കരോട്ട്പുത്തൻപുരയിൽ ഏലിയാമ്മ തോമസ് (80) നിര്യാതയായി.

കടുത്തുരുത്തി, കരോട്ട്പുത്തൻപുരയിൽ ഏലിയാമ്മ തോമസ് (80) നിര്യാതയായി.

കടുത്തുരുത്തി: കരോട്ട്പുത്തൻപുരയിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (80) നിര്യാതയായി. സംസ്കാരം നാളെ (04/11/2016) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന (വലിയപള്ളി) പള്ളിയിൽ.മക്കൾ: ബിനോയ് തോമസ്, മരുമകൾ: റീനി ബിനോയ്.

ബോംബെ ക്‌നാനായ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഒരുമ – 2016 ആവേശമായി

ബോംബെ ക്‌നാനായ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഒരുമ – 2016 ആവേശമായി

മുംബൈ: ബോംബെ ക്‌നാനായ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്‌നാനായ യുവജന സംഗമം (ഒരുമ – 2016) അന്ധേരി ഈസ്റ്റിലുള്ള ആത്മദര്‍ശനത്തില്‍ നടത്തി. ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്‌നാനായ യുവജങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. ദില്ലി കെ സി വൈ എല്‍ അതിരൂപതാ ചാപ്ലിയന്‍ ഫാ സൈമണ്‍ പുല്ലാട്ട്‌ കണ്‍വന്‍ഷന്‍ ഉത്‌ഘാടനം ചെയ്‌തു.തുടര്‍ന്ന്‌ ഫാ സൈമണ്‍ പുല്ലാട്ട്‌, ഫാ. ജിബില്‍ കുഴിവേലില്‍, ഫാ. മാത്യു കൊരട്ടിയില്‍, നരേഷ്‌ കര്‍മാകര്‍, ബിജു ഡോമിനിക്‌ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. രണ്ടു ദിവസങ്ങളിലും കോട്ടയം […]

എന്തിനീ ഒറ്റപ്പെടുത്തല്‍….

എന്തിനീ ഒറ്റപ്പെടുത്തല്‍….

നല്ലതിനെ നാം നന്മയെന്നും, ചീത്തയെ തിന്മയെന്നും വിളിക്കുന്നു. എന്നാൽ പലപ്പോഴും നാം നമുക്കുള്ളിലെ തന്നെ നന്മയെക്കുറിച്ച് അജ്ഞരാണ്. വിധിക്കാനുള്ള ആവേശം വിധിക്കപ്പെടുമ്പോൾ കാണിക്കാറില്ല, അതാണല്ലോ പല വിദ്വേഷത്തിനും ഹേതു. മനസ്താപത്തെ പ്രകീർത്തിക്കുന്ന സമുഹം എത്രത്തോളം സ്വന്തം തെറ്റുകൾ തിരുത്തിയവരേയോ, തിരുത്താൻ ശ്രമിക്കുന്നവരെയോ അംഗീകരിക്കുന്നുണ്ട്. തെറ്റ് ചെയ്യുക എന്നത് മാനുഷികവും , അത് ക്ഷമിക്കുക എന്നത് ദൈവികവുമെന്ന് വാക്കുകളിൽ സൂക്ഷിക്കുന്നവർ പ്രവൃത്തിയിൽ എത്രത്തോളും ദൈവികരാണ്.നമ്മുടെ സമുഹത്തിന്റെ വൃത്തികെട്ട ഒരു നയമാണ് "ഒറ്റപ്പെടുത്തൽ". യുവ തലമുറയിലാണ് തെറ്റുകളധികവും സംഭവിക്കുന്നത്. ഇന്നും […]

” കരുണയുടെ വർഷത്തിൽ കാരുണ്യ സ്പർശവുമായി കുവൈറ്റ് കെ സി വൈ എൽ …”

” കരുണയുടെ വർഷത്തിൽ കാരുണ്യ സ്പർശവുമായി  കുവൈറ്റ് കെ സി വൈ എൽ …”

സിബിന്‍ അബ്രാഹം കളപുരയില്‍ മോനിപ്പള്ളി : അച്ചായൻ ക്‌നാനായ ഫേസ്ബുക്ക് കൂട്ടായിമ സങ്കടിപ്പിച്ച ഓൺലൈൻ വോട്ടിങ്ങിൽ #KuwaitKCYL വിജയിച്ചപ്പോൾ അതു കോട്ടയം അതിരൂപതയിലെ  2 കുട്ടികള്ക്ക് പഠന സഹായകമായി മാറി . ഓൺലൈൻ വോട്ടിങ്ങിൽ കുവൈറ്റ് കെ സി വൈ എൽ വിജയിച്ചപ്പോൾ , അച്ചായൻ ക്‌നാനായ ഫേസ്ബുക്ക് കൂട്ടായിമ നൽകിയ 5001 രൂപ കുവൈറ്റ് കെ സി വൈ എൽ തങ്ങളുടെ  പ്രഥമ ചാരിറ്റിയായ " കാരുണ്യ സ്പർശത്തിന്റെ " ഭാഗമായി കോട്ടയം അതിരൂപതയിലെ 2 […]

മെൽബൺ ചെറുപുഷ്പ മിഷ്യൻ ലീഗിൻറെ നേതൃത്വത്തിൽ മിഷ്യൻ ഞായർ ആചരിച്ചു.

മെൽബൺ ചെറുപുഷ്പ മിഷ്യൻ ലീഗിൻറെ നേതൃത്വത്തിൽ മിഷ്യൻ  ഞായർ ആചരിച്ചു.

Solomon Palakat സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷ്യൻ മെൽബണിൽ ചെറുപുഷ്‌പ മിഷ്യൻ ലീഗിലെ കുട്ടികളുടെയും കോർഡിനേറ്റർസിന്റെയും നേതൃത്വത്തിൽ മിഷ്യൻ ഞായർ അതിഗംഭീരമായി ആചരിച്ചു. ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 4.30 ന് വിശുദ്ധ കുർബ്ബാനയോടുകൂടി ആരംഭിച്ച പരിപാടികൾ രണ്ടു സെന്ററുകളിലായിട്ടാണ് നടത്തപ്പെട്ടത്.  സെന്റ് പീറ്റേഴ്സ് ചർച് ക്ലെയ്റ്റനിൽ ഫാ.സ്റ്റീഫൻ കണ്ടാരപ്പള്ളിയും സെന്റ് മാത്യൂസ് ചർച് ഫൊക്കാനറിൽ ഫാ. തോമസ് കുമ്പുക്കലും വിശുദ്ധ  കുർബ്ബാന അർപ്പിച്ച് വളർന്നു വരുന്ന തലമുറയ്ക്ക് മിഷ്യൻ ഞായർ എന്താണെന്നും മിഷ്യൻ പ്രവർത്തനങ്ങളുടെ […]

കര്‍ഷക സംഗമം നവംബര്‍ 27ന്

കര്‍ഷക സംഗമം നവംബര്‍ 27ന്

പത്തൊന്‍പതാമത്  ചൈതന്യ കാര്‍ഷിക മേളയോടനുബന്ധിച്ച് മേളയുടെ സമാപന ദിവസമായ നവംബര്‍ 27-ാം തീയതി ഞായറാഴ്ച കര്‍ഷകോത്തമ ദിനമായി സംഘടിപ്പിക്കുന്നു. കെ.എസ്.എസ്.എസിന്റെ കീഴിലുള്ള മുഴുവന്‍ പുരുഷ സ്വാശ്രയ സംഘാംഗങ്ങളെയും ലോക്കല്‍ കെ.എസ്.എസ്.എസ് അംഗങ്ങളെയും നാളിേകര ഉത്പാദന സംഘാംഗങ്ങളെയും മറ്റ് ഇതര കര്‍ഷക-പരിസ്ഥിതി പ്രവര്‍ത്തകരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.