35 മത് വിവാഹ വാർഷികം (13.05.2019

35 മത് വിവാഹ വാർഷികം (13.05.2019

ഇന്ന് 35 മത് വിവാഹ വാർഷികം ആഘോഷിക്കുന്ന പപ്പായ്ക്കും മമ്മിക്കും പ്രാർത്ഥനാ നിർഭരമായ മംഗളാശംസകൾ ഒത്തിരി സ്നേഹത്തോടെ മക്കൾ ജോബിൻസ് ആന്റ് നിതു, ജെയ്സ് ആന്റ് ലിസ്മി, ചെമ്പൻപാറയിൽ, പുഴിക്കോൽ പൂവക്കോട്ടിൽ കുടുബാംഗങ്ങൾ.

ദുബായിൽ അരങ്ങ് ഉണരുകയായി

ദുബായിൽ അരങ്ങ് ഉണരുകയായി

ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ അരങ്ങ് 2019 എന്ന പേരിൽ എല്ലാവിധ പ്രായക്കാർക്കും ആയിട്ടുള്ള ഒരു കലോത്സവം ജൂൺ നാലാം തീയതി റമദാൻ അവധിയോടനുബന്ധിച്ച് ബർദുബായ് ജേക്കബ് ഗാർഡൻ ഹോട്ടലിൽ വെച്ച് അരങ്ങേറുന്നു. കുടുംബയോഗത്തെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ സാരംഗി , മദർ മേരി, ടാലൻഷ്യ എന്ന പേരുകളിൽ 3 സോണുകളായി തിരിച്ച് സോണൽ കോർഡിനേറ്റേഴ്സിന്റ നേതൃത്വത്തിൽ കലോത്സവത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി കഴിഞ്ഞു. സോണൽ കോർഡിനേറ്റേഴ്സ്: ടീം സാരംഗി : സനിൽ പിസി, നിഷാ ജോബി വ […]

ഗൃഹാതുരത്വമുണര്‍ത്തി ടാമ്പായില്‍ പുന്നത്തുറ സംഗമം

ഗൃഹാതുരത്വമുണര്‍ത്തി ടാമ്പായില്‍ പുന്നത്തുറ സംഗമം

ടാമ്പാ: കോട്ടയം ജില്ലയിലെ പുന്നത്തുറ എന്ന ഗ്രാമത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവര്‍ക്ക് ഗതകാല ഓര്‍മകള്‍ പങ്കുവയ്ക്കുവാനും, പരിചയങ്ങള്‍ പുതുക്കുവാനുമായി ഫ്‌ളോറിഡയിലെ ടാമ്പയില്‍ സംഘടിപ്പിച്ച സംഗമം വേറിട്ട അനുഭവമായി. ഫ്‌ളോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം പുന്നത്തുറ നിവാസികള്‍ ഓര്‍മകളുടെ വേലിയേറ്റം സൃഷ്ടിച്ച കൂട്ടായ്മയുടെ ഭാഗമാകുവാന്‍ എത്തിയിരുന്നു. മെയ് അഞ്ചിന് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററിലാണ് സംഗമം ഒരുക്കിയത്. റെജി തെക്കനാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് […]

അമ്മത്തണലിൽ ഇത്തിരിനേരം” മാതൃദിനാഘോഷം സംഘടിപ്പിച്ചു

അമ്മത്തണലിൽ ഇത്തിരിനേരം” മാതൃദിനാഘോഷം സംഘടിപ്പിച്ചു

കോട്ടയം:കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മാതൃദിനാഘോഷം ‘അമ്മത്തണലിൽ ഇത്തിരിനേരം’ എന്ന പേരിൽ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു നിർവ്വഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ജോർജ്ജ് പുല്ലാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ,  പ്രോഗ്രാം ഓഫീസർ ഷൈല തോമസ്, കോർഡിനേറ്റർ മേരി ഫിലിപ്പ് […]

കെ സി വൈ എൽ അതിരൂപതാ അത്‌ലറ്റിക്‌സ് സമാപിച്ചു.

കെ സി വൈ എൽ അതിരൂപതാ അത്‌ലറ്റിക്‌സ് സമാപിച്ചു.

കെ സി വൈ എൽ  സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിറവത്ത്  സംഘടിപ്പിച്ച കോട്ടയം അതിരൂപതാതല അത്‌ലറ്റിക്‌സ്നു വിരാമമായി.മെയ്‌ 11നു വിവിധ ഫൊറോനകളിൽ നിന്ന്  വിജയികൾ മാറ്റുരച്ച മത്സരത്തിൽ കരിങ്കുന്നം,പിറവം,ഞീഴൂർ എന്നീ യൂണിറ്റുകളും ചുങ്കം, പിറവം, കടുത്തുരുത്തി എന്നീ ഫൊറോനകളും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികളായ ടീമുകൾക്കുള്ള സമ്മാനദാനം  ശ്രീ. ബിബീഷ് ഓലിക്കമുറിയിൽ, ശ്രീ. ജോമി കൈപ്പാറേട്ട് എന്നിവർ നിർവഹിച്ചു. അതിരൂപതാ ചാപ്ലയിൻ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്, ഫൊറോനാ ചാപ്ലയിൻ ഫാ. സിബിൻ കൂട്ടുകല്ലുങ്കൽ,ഷെല്ലി ആലപ്പാട്ട്, […]

കല്ലറ:തയ്യില്‍ ടി. യു. ജോണ്‍ (82) നിര്യാതനായി.

കല്ലറ:തയ്യില്‍ ടി. യു. ജോണ്‍ (82) നിര്യാതനായി.

കല്ലറ:തയ്യില്‍ ടി. യു. ജോണ്‍ (82) നിര്യാതനായി. സംസ്‌കാരം നാളെ (14-5-19) 3.30നു പഴയപള്ളിയില്‍. കുമരകം തയ്യില്‍ കുടുംബാംഗമാണ്. ഭാര്യ: കടുത്തുരുത്തി കുന്നശേരിയില്‍ അന്നമ്മ.മക്കള്‍: ബിനോയ് (ഷാര്‍ജ), മിനി, ബിജോ (ഓസ്‌ട്രേലിയ), ഏബ്രഹാം. മരുമക്കള്‍: ബിജി (ഷാര്‍ജ), ലൂക്കോസ് പാലച്ചുവട്ടില്‍ (ഇരവിമംഗലം), സിനി (ഓസ്‌ട്രേലിയ), ആന്‍സീന.

അരീക്കര വടക്കേക്കര മഗ്ദലേത്ത ജോണ്‍ (76) നിര്യാതയായി. Live telecasting Available

അരീക്കര വടക്കേക്കര മഗ്ദലേത്ത ജോണ്‍  (76) നിര്യാതയായി. Live telecasting Available

അരീക്കര: വടക്കേക്കര ജോണ്‍ എന്‍.യു. വിന്‍റെ ഭാര്യ മഗ്ദലേത്ത ജോണ്‍ (76) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (12.05.2019) ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീക്കര സെന്റ്‌ റോക്കീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മക്കള്‍: മേഴ്സി ചാക്കോ, ജോസഫ് ജോണ്‍, ബിജു ജോണ്‍ ജിന്‍സി ഫിലിപ്പ്, ബിനു ജോണ്‍, ബേബി ജോണ്‍. മരുമക്കള്‍: ചാക്കോ ഇല്ലിക്കല്‍, ജിജിമോള്‍ ജോസഫ് മേപ്ലാത്തില്‍, നോബി ബിജു തേരംപള്ളി, ഫിലിപ്പ് ജോസഫ് വില്ലുത്തറ, മിലിയ ബിനു വല്ലൂര്, ജോസ്മി എലിസബത്ത്‌ […]

കോട്ടയം അതിരുപതയിലെ 15 ഹൈസ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയം

കോട്ടയം അതിരുപതയിലെ 15 ഹൈസ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയം

കോട്ടയം: ഇക്കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ അതിരൂപതയിലെ സ്‌കൂളുകള്‍ക്ക്‌ തിളക്കമാര്‍ന്ന വിജയം.16 ഹൈസ്‌കൂളുകളില്‍ 15 എണ്ണത്തിനും 100 ശതമാനം വിജയം ലഭിച്ചു.ഒരു കുട്ടിയുടെ പരാജയമാണ്‌ രാജപുരത്തിന്‌ 100 ശതമാനം ലഭിക്കാതെ പോയത്‌. 10-ാം ക്ലാസില്‍ കല്ലറ സെന്റ്‌ തോമസിനാണ്‌ ഏറ്റവും കൂടുതല്‍ എ+ ലഭിച്ചത്‌. 26 എണ്ണം. ഹയര്‍ സെക്കണ്ടറിയില്‍ കോട്ടയം സെന്റ്‌ ആന്‍സിന്‌ 44 എ+ ലഭിച്ച്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഹൈസ്‌കൂള്‍ വിജയശതമാനം , Full A+ ചിങ്ങവനം 100 – കല്ലറ 100,  […]

മാതൃത്വത്തിന്റെ മഹനീയത വിളിച്ചോതി മാതൃദിനാഘോഷം സംഘടിപ്പിച്ചു

മാതൃത്വത്തിന്റെ മഹനീയത വിളിച്ചോതി മാതൃദിനാഘോഷം സംഘടിപ്പിച്ചു

കോട്ടയം: അന്താരാഷ്ട്ര മാതൃദിനത്തിന് മുന്നോടിയായി മാതൃത്വത്തിന്റെ മഹനീയത വിളിച്ചോതി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു. കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഉദ്ഘാടനം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ ജിന്‍സി എലിസബത്ത് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് കടുത്തുരുത്തി മേഖലാ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം പറമ്പേട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കടുത്തുരുത്തി ഗ്രാമതല പ്രസിഡന്റ് […]

പിറവം ചക്കാലക്കൽ സി .എം.ജോൺ(Rtd.DTO) നിര്യാതനായി

പിറവം ചക്കാലക്കൽ സി .എം.ജോൺ(Rtd.DTO) നിര്യാതനായി

പിറവം ചക്കാലക്കൽ സി .എം.ജോൺ(Rtd.DTO) നിര്യാതനായി . സംസ്കാരം ഞായറാഴ്ച 3 മണിക്ക് പിറവം രാജാക്കന്മാർടെ ക്നാനായ പള്ളിയിൽ . ഉഴവൂർ കുഴിമുള്ളിൽ കുടുംബാംഗം പരേതയായ അന്നമ്മ ആണ് ഭാര്യ . ഭാര്യ .മക്കൾ . ബിബി , സജി (UK)ബീന(USA) , ലിസ (Kuwait ), ബിജു (UK). മരുമക്കൾ , ആൻസി കിഴക്കനടിയിൽ , ഷാജി വാളത്തിൽ , തോമസ് മുല്ലപ്പള്ളി , റ്റിസി കുടിലിൽ .