കോട്ടയം ക്ലബ് കുടുംബ സംഗമം ആഘോഷമാക്കി.

കോട്ടയം ക്ലബ് കുടുംബ സംഗമം ആഘോഷമാക്കി.

ബ്രിസ്ബണിലെ ക്നാനായ ക്ലബ് അംഗങ്ങൾ കുടുംബ സമേതം ഒത്തുചേർന്നു ഈ വർഷത്തെ ആദ്യ കുടുംബ സംഗമം 17 -03 -19 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് അക്കേഷ്യറിഡ്ജ് സ്കൂൾ ഹാളിൽ നടത്ത പെട്ടു. മുതിർന്നവരും കുട്ടികളും ഒരുപോലെ സന്തോഷകരമായ കുറച്ചു സമയം ഒരുമിച്ചു ചിലവഴിക്കുവാൻ ഈ അവസരം സഹായിച്ചു. വിവിധ ഗേമുകളും കുട്ടികളുടെ പ്രോഗ്രാമുകളും ഈ കുടുംബ സായഗ്നത്തെ മനോഹരമാക്കി.  അടുത്ത ഫാമിലി ടൂർ പ്രോഗ്രാം തീയതി തീരുമാനിച്ചു 10 മണിയോടെ കുടുംബ സംഗമം സമാപിച്ചു.  എല്ലാ […]

ലിറ്റി ജിജോയും, സെലീന സജീവും യുക്മ ദേശീയ നേതൃത്വത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

ലിറ്റി ജിജോയും, സെലീന സജീവും യുക്മ ദേശീയ നേതൃത്വത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

യു കെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ വാശിയേറിയ ദേശീയ തിരഞ്ഞെടുപ്പിൽ ബെർമിങ്ഹാമിൽ നിന്നുള്ള ലിറ്റി ജിജോ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ലണ്ടനിൽ നിന്നുള്ള സെലീന സജീവ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. പിറവം ഇടവകാംഗവും യു കെ കെ സി എ ബിർമിങ്ഹാം യുണിറ്റ് അംഗവുമായ ലിറ്റി ജിജോ ബ്രിട്ടണിലെ സംഘടനാ രംഗത്തെ ശക്തമായ വനിതാ സാന്നിധ്യമാണ്. കമ്മ്യൂണിറ്റി എന്‍.എച്ച്.എസ് ട്രസ്റ്റിലെ സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ലിറ്റി  മുന്നൂറ് പേരെ അണിനിരത്തി യു.കെയുടെ ചരിത്രത്തില്‍ ഇദംപ്രഥമായി […]

അഡ്വ. നിധിൻ പുല്ലുകാടനെ കെ.സി.സി കോട്ടയം അതിരൂപത കേന്ദ്ര പ്രതിനിധിയായി തെരഞ്ഞെടുത്തു

അഡ്വ. നിധിൻ പുല്ലുകാടനെ കെ.സി.സി കോട്ടയം അതിരൂപത കേന്ദ്ര പ്രതിനിധിയായി തെരഞ്ഞെടുത്തു

കോട്ടയം: ക്‌നാനായ കത്തോലിക്ക കോൺഗ്രസ് കോട്ടയം അതിരൂപത കേന്ദ്ര പ്രതിനിധി സഭയിലേക്ക് എസ്. എച്ച് മൗണ്ട് ഇടവകാംഗമായ അഡ്വ. നിധിൻ പുല്ലുകാടൻ നോമിനേറ്റ് ചെയ്യപ്പെട്ടു. ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന കെ സി സി കേന്ദ്ര വർക്കിംഗ് കമ്മറ്റി പ്രസ്തുത നിർദ്ദേശം അംഗീകരിച്ചു. കെ സി വൈ എൽ ഇടക്കാട്ട് ഫൊറോന സെക്രട്ടറി , പ്രസിഡൻറ് ,അതി രൂപത ജനറൽ സെക്രട്ടറി , ക്നാനായ ലോയേഴ്സ് അസോസിയേഷൻ സെക്രട്ടറി ,ക്നാനായ കൾച്ചറൽ സൊെസെറ്റി ജോയിന്റ് കൺവീനർ , […]

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മംമ്സ് മാജിക് ഹാന്‍റ്സ് ബോധവല്‍ക്കര ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മംമ്സ് മാജിക് ഹാന്‍റ്സ് ബോധവല്‍ക്കര ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കോട്ടയം: ആരോഗ്യ സംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്സ്ഫാമുമായി സഹകരിച്ച് മംമ്സ് മാജിക് ഹാന്‍റ്സ് ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ രാമങ്കരി, വെളിയനാട്, മുട്ടാര്‍, പാണ്ടനാട്,  പത്തനംതിട്ട ജില്ലയിലെ നിരണം, കടപ്ര, നെടുംമ്പുറം എന്നീ പഞ്ചായത്തുകളിലാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ഓക്സ്ഫാം പബ്ലിക് ഹെല്‍ത്ത് പ്രമോഷന്‍ മേധാവി മമത പ്രദാന്‍, പി.എച്ച്.പി അസിസ്റ്റന്‍ഡ് ഷൈനി ലാലു, ഫീല്‍ഡ് സൂപ്പര്‍വൈസര്‍ ലീന സിബിച്ചന്‍, കെ.എസ്.എസ്.എസ് സന്നദ്ധ […]

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജീവനോപാധി പുനസ്ഥാപനം ധനസഹായം വിതരണം ചെയ്തു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജീവനോപാധി പുനസ്ഥാപനം ധനസഹായം വിതരണം ചെയ്തു

കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൊനാറ്റയുടെ സഹകരണത്തോടെ പ്രളയബാധിതര്‍ക്കായി നടപ്പിലാക്കുന്ന ജീവനോപാധി പുനസ്ഥാപന പദ്ധതിയുടെ ഭാഗമമായിട്ടുള്ള  രണ്ടാം ഘട്ട ധന സഹായ വിതരണം നടത്തി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ ധന സഹായ വിതരണം നിര്‍വ്വഹിച്ചു. ആട്, കോഴി, പശു, താറാവ് വളര്‍ത്തല്‍, പെട്ടിക്കട എന്നീ വരുമാന പദ്ധതികളോടൊപ്പം തയ്യല്‍ മെഷീനുകളുടെ വിതരണം, വള്ളങ്ങളുടെ പുനരുദ്ധാരണം […]

മോനിപ്പള്ളി ന്യൂ സെന്റ് ജൂഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് കോട്ടയം അതിരൂപതാതല വടംവലി മത്സരം . Live Telecasting Available .

മോനിപ്പള്ളി ന്യൂ സെന്റ് ജൂഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് കോട്ടയം അതിരൂപതാതല വടംവലി മത്സരം . Live Telecasting Available  .

മോനിപ്പള്ളി:  ന്യൂ സെൻറ് ജൂഡ് ആർട്ട്സ്  & സ്പോർട്ട്സ് ക്ലബ്ബ്   (Reg No:- KTM /TC /271/ 2018 )               3-) മത്  കോട്ടയം അതിരൂപതാതല  വടം വലി മത്സരം    2019 ഏപ്രിൽ 7 ഞായറാഴ്ച്ച 2.30pmന്           മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ.   വടം വലി ടീം 7 പേർ   അസോസിയേഷൻ നിയമപ്രകാരം.   തൂക്കം: 510kg.          […]

അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ വി. യൗസ്സേപ്പിതാവിന്റെ നൊവേന തിരുന്നാൾ . Live Telecasting Available

അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ  വി. യൗസ്സേപ്പിതാവിന്റെ നൊവേന തിരുന്നാൾ . Live Telecasting Available

അറുന്നുറ്റിമംഗലം സെന്റ്.ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വി.യൗസേപ്പിതാവിന്റെ നൊവേന തിരുനാളും, ഊട്ട്നേർച്ചയും, ദിവ്യകാരുണ്യ പ്രദിക്ഷണവും മാർച്ച് 19 തിയതി ചൊവ്വാഴ്ച  രാവിലെ 9 മണിക്ക്. തിരുന്നാൾ തൽസമയം ക്നാനായ പത്രത്തിൽ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. 

കെ സി വൈ എൽ മലബാർ റീജിയൻ ഡയറക്ടർസ് – സിസ്റ്റർ അഡ്വൈസേർസ് മീറ്റ് സംഘടിപ്പിച്ചു.

കെ സി വൈ എൽ മലബാർ റീജിയൻ  ഡയറക്ടർസ് – സിസ്റ്റർ അഡ്വൈസേർസ് മീറ്റ് സംഘടിപ്പിച്ചു.

കണ്ണൂർ: കെ സി വൈ എൽ സുവർണജൂബിലിയോട് അനുബന്ധിച്ചു  അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ മലബാർ റീജിയണിലെ  ഡയറക്ടർസ് – സിസ്റ്റർ അഡ്വൈസേർസ് മീറ്റ് കണ്ണൂർ ബെറുമറിയം  പാസ്റ്ററൽ സെന്ററിൽ വച്ചു നടത്തപ്പെട്ടു. അതിരൂപതാ പ്രസിഡന്റ്‌ ബിബീഷ് ഓലിക്കമുറിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ അതിരൂപതാ വൈസ്  പ്രസിഡന്റ്‌ ജോബിഷ്  സ്വാഗതം ആശംസിക്കുകയും അതിരൂപതാ ചാപ്ലയിൻ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത് ആമുഖസന്ദേശം നൽകുകയും ചെയ്തു. ഫാ. ജോസ് നെടുങ്ങാട്ട്  ഉൽഘാടനകർമം നിർവഹിക്കുകയും ചെയ്തു. ജുബിലീ വർഷ പരിപാടികളുടെ അവതരണവും നടത്തപ്പെട്ടു.മലബാർ […]

ലോക വൃക്കദിനം കാരിത്താസ്‌ ആശുപത്രി സമുചിതമായി ആചരിച്ചു.

ലോക വൃക്കദിനം കാരിത്താസ്‌ ആശുപത്രി സമുചിതമായി ആചരിച്ചു.

കാരിത്താസ്‌: ലോക വൃക്കദിനം കാരിത്താസ്‌ ആശുപത്രി സമുചിതമായി ആചരിച്ചു. ആശുപത്രി അങ്കണത്തില്‍ നടന്ന പൊതുസമ്മേളനം ഡയറക്‌ടര്‍ ഫാ. തോമസ്‌ ആനിമൂട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു. ഡയാലിസിസ്‌ പേഷ്യന്റ്‌സ്‌ സംഗമം, ആശുപത്രി ജീവനക്കാര്‍ക്കായി കാരിത്താസ്‌ കിഡ്‌നി ട്രീ കോമ്പറ്റിഷന്‍, നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റര്‍ കോളേജിയറ്റ്‌ നഴ്‌സിംഗ്‌ കോളജ്‌ ക്വിസ്‌ മത്സരം എന്നിവ നടത്തി. 300-ല്‍ അധികം രോഗികളും കുടുംബങ്ങളും പങ്കെടുത്തു.

വൊക്കേഷന്‍ റീഹാബിലിറ്റേഷന്‍ ഡിപ്ളോമോ കോഴ്സില്‍ സി.ആന്‍ തെരേസ രണ്ടാം റാങ്ക് നേടി።

വൊക്കേഷന്‍  റീഹാബിലിറ്റേഷന്‍ ഡിപ്ളോമോ കോഴ്സില്‍ സി.ആന്‍ തെരേസ രണ്ടാം റാങ്ക് നേടി።

ചെന്നൈയിലെ നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഫോര്‍ എണ്‍പവര്‍മെന്‍റ് ഓഫ് പേഴ്സണ്‍ വിത്ത് മള്‍ട്ടിപ്പല്‍ ഡിസ്എബിലിറ്റി യുടെ കീഴില്‍ വൊക്കേഷന്‍  റീഹാബിലിറ്റേഷന്‍ ഡിപ്ളോമോ കോഴ്സില്‍ രണ്ടാം റാങ്ക് നേടിയ സി.ആന്‍ തെരേസ. സെന്‍റ് ജോസഫ് സന്യാസിനി സമൂഹാംഗവും കൈപ്പുഴ ഇടവക പള്ളത്തടത്തില്‍ പി.ടി ഏബ്രാഹം- ചിന്നമ്മദമ്പതികളുടെ മകളുമാണ്. ഇപ്പോള്‍ കണ്ണുര്‍ പ്രതീക്ഷ സ്പെഷ്യല്‍ സ്കൂളില്‍ സേവനം ചെയ്യുന്നു