സ്മാര്‍ട്ട് പരിശീലനക്കളരി സംഘടിപ്പിച്ചു

സ്മാര്‍ട്ട് പരിശീലനക്കളരി സംഘടിപ്പിച്ചു

കോട്ടയം: അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപീകൃതമായിരിക്കുന്ന സ്മാര്‍ട്ട് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പരിശീലകര്‍ക്കായി ഏകദിന പരിശീലനക്കളരി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കുട്ടികളില്‍ വിജ്ഞാനവും വിനോദവും നിറയ്ക്കുന്നതോടൊപ്പം മൂല്യധിഷ്ഠിത ജീവിത ദര്‍ശനങ്ങളും പങ്കുവയ്ക്കുവാന്‍ സ്മാര്‍ട്ട് ഗ്രൂപ്പുകളിലൂടെ സാധിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് […]

മോനിപ്പള്ളി കൊച്ചുപറമ്പിൽ ജോസഫ് തോമസ് ( തോമാച്ചൻ -95) നിര്യാതനായി Live Telecasting Available

മോനിപ്പള്ളി കൊച്ചുപറമ്പിൽ ജോസഫ് തോമസ്  ( തോമാച്ചൻ -95) നിര്യാതനായി Live Telecasting Available

മോനിപ്പള്ളി കൊച്ചുപറമ്പിൽ ജോസഫ് തോമസ് ( തോമാച്ചൻ -95) നിര്യാതനായി സംസ്ക്കാരം വ്യാഴാഴ്ച്ച (22/08/2019) ഉച്ചകഴിഞ്ഞു 3.30 ന് മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ അറുനൂറ്റിമംഗലം മുകളേൽ മറിയാമ്മ. മക്കൾ: സിസിൽ തോമസ് ( കൊച്ചുപറമ്പിൽ ടെക്സ്റ്റൈൽസ് ), മേരി , ലില്ലി ,ആനി (യു കെ ), ജോളി തോമസ് (കൊച്ചുപറമ്പിൽ സ്റ്റോഴ്സ്) ബെന്നി തോമസ് ( എസ് എ എച് എസ് എ സ്‌, കരിംകുന്നം) ബോബി തോമസ് (ഓസ്ട്രേലിയ). മരുമക്കൾ: […]

രണ്ടാമത് ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗമത്സരത്തില്‍ നവ്യ മരിയയ്ക്ക് ഒന്നാം സ്‌ഥാനം

രണ്ടാമത് ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗമത്സരത്തില്‍ നവ്യ മരിയയ്ക്ക് ഒന്നാം സ്‌ഥാനം

കുറ്റൂര്‍: സെന്‍റ് മേരീസ് മലങ്കര ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടത്തിയ ഫാ.ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗമത്സരത്തില്‍ നീറിക്കാട് ഇടവകാംഗമായ നവ്യ മരിയ, പൂഴിക്കോല്‍ ഇടവകാംഗമായ അമിത് ജോയ്സ്, കുറുമുള്ളൂര്‍ ഇടവകാംഗമായ സിജിന്‍ മോന്‍ സിറിയക് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.വിജയികള്‍ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ സമ്മാനങ്ങള്‍ നല്‍കി. സീന സാബു ഉഴവൂര്‍, മരിയ ജെയിംസ് കരിങ്കുന്നം,ടോണി ജോയ് ഏറ്റുമാനൂര്‍,ജെമി ഫിലിപ്പ് കരിങ്കുന്നം, സ്റ്റീഫന്‍ തോമസ് ചുങ്കം എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ […]

യുകെയിലെ  ക്‌നാനായ  യുവജന സംഗമം , “തെക്കൻസ് 2019 “, ലോഗോ പ്രകാശനം ചെയ്‌തു !

യുകെയിലെ  ക്‌നാനായ  യുവജന സംഗമം , “തെക്കൻസ് 2019 “, ലോഗോ പ്രകാശനം ചെയ്‌തു !

യുകെയിലെ  ക്നാനാനായ  യുവജനങ്ങളുടെ സംഗമ മായ  തെക്കൻസ് 2019 ന്റെ ലോഗോ  പ്രകാശനം ചെയ്തു !യുകെയിലെ  ക്നാനാനായ  യുവജനങ്ങളുടെ ആവേശമായ യുവജന സംഗമം  ”  തെക്കൻസ് 2019 ” ന്റെ ലോഗോ പ്രകാശനം  കോട്ടയം രൂപതയുടെ മേലധ്യക്ഷൻ  മാർ  മാത്യു മൂലക്കാട്ട്  നിർവഹിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം അരമന യിൽ വച്ച് നടന്ന ചടങ്ങിൽ UKKCYL  ന്റെ ജോയിന്റ്  സെക്രട്ടറി   ജസ്റ്റിൻ ജോസ് പാട്ടാറുകുഴിയിൽ , UKKCYL നാഷണൽ  ഡയറക്ടർ  സിന്റോ  വെട്ടുകല്ലേൽ എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ […]

വിശുദ്ധ പത്താം പീയൂസിന്റെ തിരുനാളും സൗത്ത് സോണ്‍ ക്നാനായ വനിതാ കൂട്ടായ്മയും നടത്തി

വിശുദ്ധ പത്താം പീയൂസിന്റെ  തിരുനാളും സൗത്ത് സോണ്‍ ക്നാനായ വനിതാ കൂട്ടായ്മയും നടത്തി

ഡല്‍ഹിയില്‍ വിശുദ്ധ പത്താം പീയൂസിന്റെ  തിരുനാളും സൗത്ത് സോണ്‍ ക്നാനായ വനിതാ കൂട്ടായ്മയും വസന്ത്കുഞ്ജ് നിര്‍മ്മല്‍ ജ്യോതിയില്‍ നടത്തപ്പെട്ടു. തിരുനാള്‍ കുര്‍ബാനയ്ക്കു ഫാ.ജോണ്‍ കവുന്നുംപാറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍ സന്ദേശം നല്‍കി. ഡല്‍ഹി ക്നാനായ വനിതാ ഫോറത്തിന്റെ  പ്രസിഡന്‍റ് സുജ ലൂക്കോസിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി റീന ജോയ്സ് സ്വാഗതം പറഞ്ഞു. ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ പ്രസിഡന്‍റ് ഡോ. സി റ്റി എബ്രഹാം, വനിത ഫോറം സിസ്റ്റര്‍ഇന്‍ ചാര്‍ജ് സി. വന്ദന, എവി […]

ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് കർഷകദിനം വിപുലമായി ആഘോഷിച്ചു

ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് കർഷകദിനം വിപുലമായി ആഘോഷിച്ചു

ഉഴവൂർ : ചിങ്ങം ഒന്ന്, 2019 ഓഗസ്റ്റ് 17 കേരള സംസ്ഥാനം കർഷകദിനമായി ആഘോഷിച്ചു. കൃഷിയിടങ്ങളും കർഷകരും മലയാള നാടിന്റെ മുഖമുദ്രകളായിരുന്നു. എന്നാൽ ഇന്ന് ആ മുഖമുദ്രയ്ക്ക് മങ്ങൽ ഏറ്റിരിക്കുന്നു എന്നതാണ് സത്യം. കൃഷിയും കർഷകരും അന്യം നിന്നിരിക്കുന്നു . ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 18 ഞായറാഴ്ച്ച രണ്ടാമത്തെ വിശുദ്ധ കുർബ്ബാനക്ക് ശേഷം കർഷക ദിനം വിപുലമായി ആഘോഷിച്ചു ഉഴവൂർ കെ. സി. വൈ. ൽ യൂണിറ്റ് യുവജനങ്ങൾക്ക്‌ മാതൃകയായി. ഉഴവൂർ യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട് […]

കെ.സി.സി രാജപുരം യൂണിറ്റ് മെമ്പർഷിപ്പ് ഉദ്ഘാടനം നടത്തി

കെ.സി.സി രാജപുരം യൂണിറ്റ് മെമ്പർഷിപ്പ് ഉദ്ഘാടനം നടത്തി

Akhil Thomas കെ.സി.സി രാജപുരം യൂണിറ്റ് മെമ്പർഷിപ്പ് ഉദ്ഘാടനം രാജപുരം ഫൊറോന വികാരി ഫാ.ജോർജ് പുതുപ്പറമ്പിൽ നിർവഹിച്ചു. ഇടവകയിലെ മുതിർന്നവരുടെ പ്രതിനിധിയായ ജെയിംസ് വേങ്ങച്ചേരിയുടെ മെമ്പർഷിപ്പ് പുതുക്കിയും യുവജന പ്രതിനിധിയായ ജോബി മരുതൂരിന് മെമ്പർഷിപ്പ് നൽകിയുമാണ് ഉദ്ഘാടനം നിർവഹിച്ചത്. കെ.സി.സി മലബാർ റീജിയൺ പ്രസിഡന്റ് ബാബു കദളിമറ്റം, യൂണിറ്റ് പ്രസിഡൻറ് മാത്യു പൂഴിക്കാലാ, സെക്രട്ടറി ജോസ് മരുതൂർ എന്നിവർ സന്നിഹിതരായിരുന്നു.

ചെറുകര കെ.സി.സി ചെറുകര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിമുക്ത ഭടന്‍മാരെ ആദരിച്ചു

ചെറുകര കെ.സി.സി ചെറുകര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിമുക്ത ഭടന്‍മാരെ ആദരിച്ചു

ചെറുകര: കെ.സി.സി ചെറുകര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിമുക്ത ഭടന്‍മാരെ ആദരിച്ചു. വികാരി ഫാ.ഷാജി പൂത്തുറ, പ്രസിഡന്‍റ് ബിനോയി ഇടയാടിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കല്ലറ തൊട്ടിമ്യാലിൽ അച്ചാമ്മ കോര(95)നിര്യാതയായി LIVE TELECASTING AVAILABLE

കല്ലറ തൊട്ടിമ്യാലിൽ അച്ചാമ്മ കോര(95)നിര്യാതയായി LIVE TELECASTING AVAILABLE

കല്ലറ തൊട്ടിമ്യാലിൽ പരേതനായ കോരയുടെ ഭാര്യ അച്ചാമ്മ കോര(95)നിര്യാതയായി . സംസ്കാരം പിന്നീട് കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. മക്കൾ സൈമൺ ,കുഞ്ഞു മത്തായി ,ജോസ് ,കോശി,ടോമി ,ബിന്നി ,ആലി,മോളി ,ചിന്നമ്മ മരുമക്കൾ ജോസ് ടി സി ,പരേതനായ മാത്യു കറുകപ്പറമ്പിൽ ,രാജൻ ലൂക്കോസ് ,തങ്കമ്മ ,ആലിസ്, ലിസമ്മ ,ലൂസി,പരേതയായ മേരി കുട്ടി,ആൻസി. മൃതസംസ്ക്കര ശ്രുഷകളുടെ തത്സമയ സംപ്രേഷണം ക്നാനയപത്രത്തിൽ ഉണ്ടായിരിക്കുന്നതാണ് .  

അമേരിക്കയിലെ അറ്റ്‌ലാന്റായിൽ നടന്ന ബൈക്കപകടത്തിൽ ക്രിസ്റ്റഫർ മന്നാകുളത്തിൽ മരണമടഞ്ഞു

അമേരിക്കയിലെ  അറ്റ്‌ലാന്റായിൽ നടന്ന ബൈക്കപകടത്തിൽ ക്രിസ്റ്റഫർ മന്നാകുളത്തിൽ മരണമടഞ്ഞു

 അറ്റ്‌ലാന്റാ(കുറുമുള്ളൂർ ):അറ്റ്‌ലാന്റായിൽ താമസിക്കുന്ന കുറുമുള്ളൂർ മന്നാകുളത്തിൽ  ടോമിയുടെയും ഷീലമ്മയുടെയുംമകൻ ക്രിസ്റ്റഫർ (22)‌ ബൈക്കപകടത്തിൽ മരണമടഞ്ഞു.വെള്ളിയാഴ്ച ഇന്ത്യന്‍ സമയം മൂന്നു മണിയോടെ ഏഥന്‍സില്‍ വച്ച് ക്രിസ്റ്റഫര്‍ ഓടിച്ചിരുന്ന ബൈക്കില്‍ എതിര്‍ ദിശയില്‍ വന്ന് കാറിടിച്ചായിരന്നു സംഭവം. ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു ക്രിസ്റ്റഫര്‍. മാതാവ് ഷീലമ്മ മാറിക പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം. സഹോദരങ്ങള്‍: ക്രിസ്റ്റല്‍, ക്രിസ്റ്റീന്‍, ചാള്‍സ്. സംസ്ക്കാരം പിന്നീട്.ക്രിസ്റ്റഫർന്റെ ആകസ്മിക  വിയോഗത്തിൽ ദുഃഖാർത്തരായ കുടുബാഗങ്ങളുടെ വേദനയിൽ ക്നാനായ പത്രവും പങ്ക് ചേരുന്നു.

1 2 3 523