തന്റെ തൊഴിലാളികള്‍ക്ക് സഹായവുമായി ചിറയില്‍ ജെയ്മോന്‍ ജോസഫ് സമൂഹത്തിന് മാതൃകയാകുന്നു

കുറുപ്പന്തറ: സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി ചെയ്യനാവാതായ സ്വന്തം തൊഴിലാളികള്‍ക്ക് സഹായവുമായി ക്നാനായക്കാരനായ തൊഴിലുടമ മാതൃകയാകുന്നു. കോട്ടയം – എറണാകുളം റൂട്ടില്‍ ഓടുന്ന AVE MARIYA ബസിന്റെ ഉടമ ചിറയില്‍ ജെയ്മോന്‍ ജോസഫ് ആണ് തന്റെ ജീവനക്കര്‍ക്ക് ആശ്വാസം പകര്‍ന്ന് മാതൃകയാവുന്നത്. കെ.സി.സി കടുത്തുരുത്തി ഫൊറോനയില്‍ നിന്നുള്ള അതിരൂപത പ്രതിനിധിയാണ് ജെയ്മോന്‍. ഇദ്ദഹത്തിന്റെ 28 ബസുകളാണ് റൂട്ടില്‍ ഓടുന്നത് ഇതിലെ 85 ജീവനക്കാര്‍ക്കും 2 ആഴ്ചത്തേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ 1000 രൂപയുടെ കിറ്റാണ് ആദ്യ ഘട്ടത്തില്‍ നല്‍കുന്നത് .ഇവ വെള്ളിയാഴ്ച്ച രാവിലെ ജീവനക്കാര്‍ക്കു കൈമാറും. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ചികിത്സക്ക് എത്തുന്ന ക്യാന്‍സര്‍, കിഡ്നി രോഗികള്‍ക്കും അന്ധ, ബധിര, മൂകര്‍ക്കും 28 ബസിലും സൗജന്യയാത്ര അനുവദിച്ചുണ്ട്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.