കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും സൈക്കോളജിയില്‍ പി.എച്ച്‌ഡി കരസ്ഥമാക്കി ഷെറിന്‍ എലിസബത്ത്‌ ജോസ്‌.

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും സൈക്കോളജിയില്‍ പി.എച്ച്‌ഡി കരസ്ഥമാക്കിയ ഷെറിന്‍ എലിസബത്ത്‌ ജോസ്‌. തിരുവനന്തപുരം ഗവണ്‍മെന്റ്‌ വിമന്‍സ്‌ കോളജില്‍ സൈക്കോളജി വകുപ്പില്‍ അസിസ്റ്റന്റ്‌ പ്രഫസറാണ്‌. നിരവധി ദേശീയ അന്തര്‍ദേശീയ ഗവേഷണ ജേര്‍ണലുകളില്‍ “ബ്രസ്റ്റ്‌ കാന്‍സര്‍ രോഗികളില്‍ മൈന്റ്‌ ഫുള്‍നസ്‌ തെറാപ്പിയുടെ സാധ്യതകള്‍” സംബന്ധിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ്‌ സൈക്കോളജിക്കല്‍ സൊസൈറ്റിയുടെ 2020-ല്‍ ഇംഗ്ലണ്ടില്‍ നടത്തിയ അന്തര്‍ദേശീയ സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചു. എസ്‌.എച്ച്‌. മൗണ്ട്‌ ഇടവക പൂക്കുമ്പേല്‍ ജോസ്‌ – ഏലിയാമ്മ ദമ്പതികളുടെ മകളാണ്‌. പെരിക്കല്ലൂര്‍ ഇടവക പാടിച്ചിറ ഉറുമ്പില്‍കരോട്ട്‌ ബിവീഷ്‌ യു.സി. (റിസേര്‍ച്ച്‌ ഓഫീസര്‍, റൂസാ, തിരുവനന്തപുരം)യുടെ ഭാര്യയാണ്‌. മകള്‍: മാര്‍വല്‍.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.