ചങ്ങല മുറിക്കാൻ KCYL ഇരവിമംഗലം

കോവിഡ് 19 ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ #BREAK THE CHAIN ചലഞ്ചിനോട് കൈകോർത്ത് KCYL ഇരവിമംഗലം യൂണിറ്റും. പള്ളിയിലും നാട്ടിലും കോവിഡിന്റെ ചങ്ങല മുറിക്കാൻ Hand wash Corner സ്ഥാപിച്ച് ഇരവിമംഗലത്തെ യുവജനങ്ങൾ മാത്യകയായി. പള്ളിയിൽ തിരുക്കർമങ്ങൾക്ക് എത്തുന്നവർക്കും നാട്ടിലെ പോസ്റ്റോഫീസ്, ബാങ്ക് മുതലായ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും എല്ലാ നാട്ടുകാർക്കും ഉപയോഗിക്കാൻ പാകത്തിന് സ്ഥാപിച്ച പൈപ്പുകളും ഹാന്റ് വാഷുകളും KCYL യൂണിറ്റ് ചാപ്ലയിൻ Fr ഫിലിപ്പ് രാമച്ചനാട്ട് ഉത്ഘാടനം ചെയ്തു. കോവിഡിന്റെ ചങ്ങല കക്കത്തുമലയുടെ മണ്ണിൽ തകർത്തുടയ്ക്കുമെന്ന് യുവജനങ്ങളോടൊപ്പം ഇടവക ജനവും നാട്ടുകാരും പ്രതീക്ഷിക്കുന്നു                                                                                                                                                 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.