മടമ്പം മേരിലാന്റ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ വ്യാഴാഴ്ച

മടമ്പം: മലബാർ കുടിയേറ്റമക്കൾക്ക് അക്ഷര ദീപം പകർന്നു നല്കിയ മടമ്പം മേരിലാന്റ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും, പൂർവ്വ വിദ്യാർത്ഥി സംഗമവും, സ്കൂൾ വാർഷികവും, നേഴ്സറി സ്കൂൾ വാർഷികവും വ്യാഴാഴ്ച (20/02/20) രാവിലെ 10 മണി മുതൽ “FABULA-2020” മടമ്പം ലൂർദ്ദ് മാതാ പാരീഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്.
ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് രാവിലെ 9.30 ക്ക് പതാക ഉയർത്തൽ നടക്കും. 10 മണി മുതൽ 1 മണി വരെ പൂർവ്വ വിദ്യാർത്ഥി സംഗമം, ഉച്ചയ്ക്ക് 2. 30 ന് JINGLE BELLS ( നഴ്സറി കുട്ടികളുടെ കലാപരിപാടികൾ ) , 4.30 ക്ക് Rowlin ( എൽ . പി വിഭാഗം കുട്ടികളുടെ കലാപരിപാടികൾ ) വൈകിട്ട് 5.30 ക്ക് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ആരംഭിക്കും. സമ്മേളനത്തിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിക്കും, ശ്രീ . കെ.സി.ജോസഫ് .എം. എൽ.എ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സെക്രട്ടറി ഫാ. തോമസ് എടത്തിപ്പറമ്പിൽ മുഖ്യപ്രഭാക്ഷണം നടത്തും. ഫ്ളവേഴ്സ് ടോപ്പ് സിംഗർ ഫെയിം മാസ്റ്റർ. തേജസ് .കെ ചടങ്ങിൽ പങ്കെടുക്കും. ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ. പി.പി രാഘവൻ സ്മരണിക പ്രകാശനം ചെയ്യും.
ശ്രീ. യു.പി അബ്ദുൾ റഹ്മാൻ ( പി.ടി.എ പ്രസിഡണ്ട് ), ശ്രീമതി . മീന സജി ( എം.പി.ടി.എ പ്രസിഡണ്ട് ), ശ്രീമതി. ലീസ്. കെ.യു ( സീനിയർ അസിസ്റ്റന്റ്) , ശ്രീ.മനോജ് എം . (പി.ടി.എ പ്രസിഡണ്ട്, നഴ്സറി സ്കൂൾ) , മാസ്റ്റർ മാനസ് സ്റ്റീഫൻ ( സ്കൂൾ ലീഡർ ) എന്നിവർ ആശംസകൾ അർപ്പിക്കും. ചടങ്ങിൽ വച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയി. കെ റിപ്പോർട്ട് അവതരിപ്പിക്കും. സ്കൂൾ മാനേജർ ഫാ.ലൂക്ക് പൂത്യക്കയിൽ സ്വാഗതവും, പ്രോഗ്രാം കൺവീനർ ശ്രീ. ലിജോ പുന്നൂസ് നന്ദിയും പറയും, ചടങ്ങിൽ വച്ച് കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും, അവാർഡ് വിതരണവും നടക്കും. തുടർന്ന് 7 മണിക്ക് നൃത്തശില്പം “ഗാന്ധീയം” അരങ്ങേറും

https://youtu.be/JPTrjOVO7nE

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.