കോട്ടയം സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം എൽ.പി.സ്‌കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ഫാ. അലക്‌സ് ആക്കപ്പറമ്പിൽ
മാനേജർ

കോട്ടയം:  കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോട്ടയം സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം എൽ.പി.സ്‌കൂളിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലിയാഘോഷ പരിപാടികൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ സോന പി.ആർ, സ്‌കൂൾ മാനേജർ ഫാ. അലക്‌സ് ആക്കപ്പറമ്പിൽ, , ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മെർസീറ്റ, ജോൺ മാത്യു, ഫാ. ജോസ് മാത്യു പാറയിൽ, കൗൺസിലർ സാബു പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ജൂബിലി വർഷത്തോടനുബന്ധിച്ച് വിവിധ വികസന പ്രവർത്തനങ്ങളാണ്  സെന്റ് ആൻസ് സ്‌കൂൾ നടപ്പിലാക്കുന്നത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.