മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി നടപ്പിലാക്കുന്ന ആട്‌ഗ്രാമം പദ്ധതി

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ആട്‌ഗ്രാമം പദ്ധതിയുടെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുവേണ്ടി നടത്തുന്ന പരിശീലനപരിപാടിയുടെ ഉദ്‌ഘാടനം പുതുശ്ശേരി സെന്റ്‌ തോമസ്‌ പാരിഷ്‌ഹാളില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ബിന്ദു ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. പുതുശ്ശേരി പള്ളിവികാരി.ഫാ.അനീഷ്‌ മാവേലിപുത്തന്‍പുരയില്‍ അദ്ധ്യക്ഷത വഹിച്ചു . വരുമാനപദ്ധതികളുടെ ആവശ്യം, ജെ.എല്‍.ജി-കളുടെ പ്രസക്തി, ബാങ്ക്‌ വായ്‌പകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ കേരളാഗ്രാമീണ്‍ ബാങ്ക്‌ മക്കിയാട്‌ ശാഖ മാനേജര്‍ അലക്‌സ്‌ ഫിലിപ്പ്‌ പറയുകയുണ്ടായി. കോറോം പി.എച്ച്‌.സി-യിലെ ജെ.എച്ച്‌.ഐ പ്രിയ ജോണ്‍ ആശംസപ്രസംഗം നടത്തി. മാസ്സ്‌ പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ സ്വാഗതവും, ആനിമേറ്റര്‍.ജൈനമ്മ അബ്രാഹം നന്ദിയും പറഞ്ഞു. 4-ദിവസത്തെ പരിശീലനത്തിന്‌ മൃഗസംരക്ഷണ വകുപ്പിലെ ഡോ.ശ്രീ.ശ്വേതന്‍ മോഹന്‍, ഡോ.അബ്‌ദു റാബിദ്‌ എന്നിവര്‍ ക്ലാസ്സെടുത്തു. പരിശീലനപരപാടിയില്‍ 32-വനിതകള്‍ പങ്കെടുത്തുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.