മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി ഊര്‍ജ്ജസംരക്ഷണ ബോധവത്‌ക്കരണപരിപാടി സംഘടിപ്പിച്ചു.

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍ ഫോര്‍ കേരളയുമായി സഹകരിച്ച്‌കൊണ്ട്‌ നാലാംബറ്റാലിയന്‍ കമാന്റ്‌ന്റ്‌ ഓഫീസ്‌, മാങ്ങാട്ട്‌പറമ്പ്‌, പരിയാരം-പയ്യാവൂര്‍ എന്നീ ഗ്രാമപഞ്ചായത്തിലെ ഉദ്ദ്യോഗസ്ഥര്‍ക്കായി ഊര്‍ജ്ജസംരക്ഷണ ബോധവത്‌ക്കരണപരിപാടി സംഘടിപ്പിച്ചു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തപ്പെട്ട ഊര്‍ജ്ജസംരക്ഷണ ബോധവത്‌ക്കരണപരിപാടിയുടെ ഔദ്ദ്യോഗിക ഉദ്‌ഘാടനം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.ഡെയ്‌സി ചിറ്റൂപറമ്പില്‍ നിര്‍വ്വഹിച്ചു. മാസ്സ്‌ സെക്രട്ടറി ഫാ.ബിബിന്‍ തോമസ്‌ കണ്ടോത്ത്‌ സ്വാഗതവും, പയ്യാവൂര്‍ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ശ്രീ.ജി.വേണുഗോപാല്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ബോധവത്‌ക്കരണ ക്ലാസ്സുകളും, വിഡിയോ പ്രദര്‍ശനവും, കൈപുസ്‌തക പ്രകാശനവും നടത്തി. മാസ്സ്‌ പ്രൊജക്‌ട്‌ ഓഫീസര്‍ ശ്രീ.സുജിത്ത്‌.എം ബോധവത്‌ക്കരണ ക്ലാസ്സ്‌ നയിച്ചു. പരിപാടിയില്‍ എണ്‍പതോളം ഗവണ്‍മെന്റ്‌ ഉദ്ദ്യോഗസ്ഥര്‍ പങ്കെടുത്തു. മാസ്സ്‌ റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി പരിപാടിക്ക്‌ നേതൃത്വം നല്‌കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.