വടക്കുമ്മുറി സാൻജോ മൗണ്ട് നോമ്പുകാല തീർത്ഥാടനവും കുരിശുമല കയറ്റവും ഫെബ്രുവരി 7 മുതൽ ഏപ്രിൽ 19 വരെ
വടക്കുമ്മുറി: നോമ്പുകാല തീർത്ഥാടനകേന്ദ്രമായ വടക്കുമ്മുറി സാൻജോമൗണ്ടിൽ തീർത്ഥാടനവും കുരിശുമലകയറ്റംവും ഫെബ്രുവരി 7 മുതൽ ഏപ്രിൽ 19 വരെ നടക്കും. ഇതിനോടനുബന്ധിച്ച് നടക്കുന്ന പരിപാടികൾ: ഫെബ്രുവരി 7 വെള്ളി കോട്ടയം അതിരൂപതാ സെമിനാരി വിദ്യാർത്ഥികൾ വി. കുർബാന, വചനസന്ദേശം റവ. ഫാ. മാത്യു പ്രാലേൽ. 24 തിങ്കൾ വിഭൂതി തിരുനാൾ. വെള്ളിയാഴ്ചകളിൽ 4 pm ജപമാല, 4.30 pm വിശുദ്ധ കുർബാന സന്ദേശം. 5.30 pm ആരാധന. 6. pm കുരിശുമലകയറ്റം. 6.45 pm ആശീർവാദം.  7 pm നേർച്ചക്കഞ്ഞി വിതരണം. 28 വെള്ളി കിടങ്ങൂർ ഫൊറോന വി. കുർബാന വെരി. റവ. ഫാ. ജോൺ ചേന്നാക്കുഴി. വചനസന്ദേശം: റവ. ഫാ. ഷാജി പൂത്തറ. സഹകാർമ്മികർ കിടങ്ങൂർ ഫൊറോന വൈദികർ. മാർച്ച് 6 വെള്ളി കൈപ്പുഴ ഫൊറോന വി. കുർബാന & വചനസന്ദേശം വെരി. റവ. ഫാ. മാത്യു കട്ടിയാങ്കൽ. 13 വെള്ളി കടുത്തുരുത്തി, മലങ്കര ഫൊറോനകൾ വി. കുർബാന & വചനസന്ദേശം : മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ. 10 ചൊവ്വ മുതൽ 18 ബുധൻ വരെ 5 pm ലദീഞ്ഞ്, വിശുദ്ധ കുർബാന, വചനസന്ദേശം വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേന. 19 വ്യാഴം വി. യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ 4.30 pm ആഘോഷമായതിരുനാൾ കുർബാന റവ. ഫാ. ജെയിംസ് പൊങ്ങാനയിൽ. വചനസന്ദേശം : വെരി. റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് തുടർന്ന് ജപമാല പ്രദക്ഷിണം, പാച്ചോർ നേർച്ച.. 20 വെള്ളി ഇടയ്ക്കാട്ട് ഫൊറോന വി. കുർബാന സന്ദേശം വെരി. റവ. ഫാ. തോമസ് ഇടത്തിപറമ്പിൽ. 27 വെള്ളി ഉഴവൂർ ഫൊറോന വി. കുർബാന വെരി. റവ. ഫാ. തോമസ് ആനിമൂട്ടിൽ. ഏപ്രിൽ 3 നാൽപതാം വെള്ളി. പിറവം & പടമുഖം ഫൊറോന, കെ.സി.സി., കെ.സി.ഡബ്ല്യു.എ., വിൻസെന്റ് ഡീ പോൾ, കെ.സി.വൈ.എൽ. മിഷൻ ലീഗ്. കുർബാന & വചനസന്ദേശം അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട്. സാൻജോ മൗണ്ട് കയറ്റം & കെ.സി.വൈ.എൽ. അവതരിപ്പിക്കുന്ന 14 സ്ഥലങ്ങളുടെയും ദൃശ്യാവിഷ്‌ക്കാരം. 10 ദുഃഖവെള്ളി 2.pm പുത്തൻപാന പാരായണം ചുങ്കം ഫൊറോന ഗായകർ. 3 pm പീഡാനുഭവ ശുശ്രൂഷകൾ റവ. ഫാ. ജേക്കബ് തടത്തിൽ & ചുങ്കം ഫൊറോന വൈദികർ. പീഡാനുഭവ സന്ദേശം : റവ. ഫാ. സുനിൽ പാറയ്ക്കൽ.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.