ലണ്ടൻ ക്നാനായ  കാത്തലിക് അസോസിയേഷൻ  വാർഷികവും ക്രിസ്തുമസ് ആഘോഷവും വർണ്ണാഭമായി

ലണ്ടൻ: കഴിഞ്ഞ ശനിയാഴ്ച ഹാർലോയിൽ വെച്ച് നടത്തിയ എൽ കെ സി എ യുടെ  ക്രിസ്തുമസ് ആഘോഷവും വാർഷിക പൊതുയോഗവും രാവിലെ 10 മണിക്ക് ഫാ: ജോഷി കൂട്ടുങ്കൽ ന്റെ  കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ  ആരംഭിച്ചു. തുടർന്ന് യൂണിറ്റ് അടിസ്ഥാനത്തിൽ  നടത്തിയ ചന്തം ചാർത്തൽ മൽസരം ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു. യുകെകെസിഎ ഭാരവാഹികൾ പങ്കെടുത്ത പബ്ലിക് മീറ്റിംഗ് പ്രസിഡൻറ് മാത്യു വില്ലൂത്തറയുടെ   അധ്യക്ഷതയിൽ കൂടുകയും ജോയിൻ സെക്രട്ടറി റെനി ഇല്ലിക്കാട്ടിൽ  അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ ജോർജ് കാഞ്ഞിരത്തിങ്കൽ അവതരിപ്പിച്ച കണക്കുകളും പാസ്സാക്കിയതിനെ തുടർന്നു  ഫാദർ ജോഷി കൂട്ടുങ്കൽ  ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു UKKCA  പ്രസിഡൻറ് തോമസ് ജോൺ വാരിക്കാട്ട്,സെക്രട്ടറി ജിജി വരിക്കാശ്ശേരി ട്രഷറർ മാത്യു പുളിക്കതൊട്ടി,വനിതാ പ്രതിനിധി ലിസി ടോമി കെ സി വൈൽ പ്രസിഡന്റ് മനീഷ് മാത്യു, കിഷോർ ബേബി എന്നിവർ ആശംസകൾ അർപ്പിച്ചും UKKCA ജോയിൻ സെക്രട്ടറി ലുബി വെള്ളാപ്പളളിയിൽ ജോയിൻ ട്രഷറർ എബി കുടിലിൽ ഹാർലോ യൂണിറ്റ് പ്രസിഡന്റ് ജോബി കരിയാറ്റുപുഴ എന്നിവർ പങ്കെടുത്ത മീറ്റിംഗിൽ സെക്രട്ടറി സാജൻ പടിക്കമ്യാലിൽ സ്വാഗതവും ജോബി ജോസഫ് നന്ദിയും പറഞ്ഞു. തുടർന്ന് ലെസ്‌ലി അജു ചേത്തലിൽ അവതാരകയായി എത്തിയ കുട്ടികളുടെയും യും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ വളരെ ആസ്വാദ്യകരമായിരുന്നു.

25 വർഷത്തിൽ മേൽ വിവാഹ വാർഷികം ആഘോഷിച്ച കുടുംബങ്ങളെ വേദിയിൽ ആദരിക്കുകയുണ്ടായി.   തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത രണ്ട് വർഷക്കാലം സംഘടനയെ നയിക്കുവാനായി

President              Benny Kolliyil
Vice. President.   Bibin Simon Machanickal
Secretary.             Jimmy Thomas klacky
Jt Secretary.         Reny Mathew Illikattil
Treasurer.             Savi Ulahannan
Jt. Treasurer.   Sam Simon pallattumadathil
Advisors.               Mathew Villoothara
                            Sajan Mathew Padickamalil
Auditor.              Francis Simon Machanickal
പരിപാടികളുടെ വിജയത്തിനായി മാത്യു വില്ലുത്തറ,  സാജൻ പടിക്കമ്യാലിൽ, ജോർജ് കാഞ്ഞിരത്തിങ്കൽ, മിനി സൈമൺ റെനി ഇല്ലിക്കാട്ടിൽ, ജോബി ജോസഫ് ചരളയിൽ, മധു മാത്യു പുല്ലാട്ട് കാലായിൽ, ഫ്രാൻസിസ് സൈമൺ മച്ചാനിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഇതിൽ വിവിധ കമ്മിറ്റികൾ കൾ പ്രവർത്തിച്ചു വന്നിരുന്നു.
സാജൻ പടിക്കമ്യാലിൽ. 

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.