കാരുണ്യത്തിന്റ കരം നീട്ടി ചിക്കാഗോ സെ.മേരീസ് സി.സി.ഡി വിദ്യാർത്ഥികൾ.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ സി.സി.ഡി വിദ്യാർത്ഥികൾ വിശ്വാസ പരിശീലനത്തോടൊപ്പം കാരുണ്യത്തിന്റെ കരം പിടിച്ച് ചാരിറ്റി വർക്കിനായി ഒത്തു ചേർന്നു . 10thഗ്രെയിഡിൽ പഠിക്കുന്ന കുട്ടികൾ ഫാ: ബിൻസ് ചേത്തലിൽ , ബെന്നി കാഞ്ഞിരപാറയിൽ , ഷാർമെയിൻ കട്ടപുറം എന്നിവരുടെ നേതൃത്വത്തിൽ “feed My Starving children”എന്ന സ്ഥാപനത്തിൽ വിവിധ രാജ്യങ്ങളിലേക്കുള്ള പാവപ്പെട്ട കുട്ടികൾക്കായി അയക്കുന്ന  ഭക്ഷണം പായ്ക്ക് ചെയ്യുന്നതിൽ സഹായിച്ചു . യുവജനങ്ങളിൽ ഒരു നവ്യഅനുഭവം ഇതു വഴി സൃഷ്ടിക്കുവാൻ സാധിച്ചു.

സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ. ഒ)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.