ചിക്കാഗോ സെൻറ് മേരീസ് ദേവാലയത്തിലെ മൂന്ന് നോമ്പാചരണം ഭക്തിനിർഭരമായി
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ഫെബ്രുവരി 3,4,5 തീയതികളിൽ നടന്ന മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും ഭക്തിനിർഭരമായി . എല്ലാ ദിവസവും വൈകിട്ട് 7 ന് വി.കുർബ്ബാനയും പ്രത്യേക പ്രാർത്ഥനയും നടത്തപ്പെട്ടു . അവസാന ദിവസമായ ബുധനാഴ്ച്ച വൈകിട്ട് 7 ന് വി.കുർബ്ബാനയും തുടർന്ന് കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ ദൈവാലായത്തിലെ കൽകുരിശിങ്കൽ നടത്തപ്പെടുന്ന പ്രത്യേക പ്രാർത്ഥനയായ പുറത്ത് നമസ്കാരവും നടത്തപ്പെട്ടു .
ഫാ. ബോബൻ വട്ടംപുറത്തിന്റെ മുഖ്യകാർമികത്വത്തിൽ നടത്തിയ പുറത്ത് സംസ്കാരത്തിൽ ഫാ. തോമസ് മുളവനാൽ, ഫാ. ജോനസ് ചെറുനിലത്ത് എന്നിവർ സഹകാർമ്മികരായിരുന്നു. ദൈവാലയത്തിൽ പ്രത്യേകം തയ്യാറാക്കിയ കുരിശ്ലടിയിൽ നേർച്ച എണ്ണ ഒഴിക്കുന്നതിനും തിരി കത്തിക്കുന്നതിനുമുള്ള അവസരമുണ്ടായിരുന്നു . നൂറ് കണക്കിന് വിശ്വാസികൾ ത്രിദിനത്തിൽ നടന്ന തിരുകർമ്മങ്ങളിൽ പങ്കെടുത്തു.
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ. ഒ)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.