ഷെഫീൽഡ് ക്നാനായ കാത്തലിക്ക് അസ്സോസിയേഷന് പുതിയ സാരഥികൾ, യു കെ കെ സി എ ഭാരവാഹികൾക്ക് സ്വീകരണവും
ബിജി ഉറുമ്പിൽ
ഷെഫീൽഡ് യൂണിറ്റിന് പുതിയ ഭാരവാഹികൾ നിലവിൽ വന്നു പ്രസിഡൻ്റ് സിബി വാഴപിള്ളിൽ , സെക്രട്ടറി ബിജി ഉറുമ്പിൽ, ട്രഷറർ ജേക്കബ് പാവക്കുളത്ത്, വൈസ് പ്രസിഡന്റ് എലിസബത്ത്  ഉറുമ്പിൽ, ജോയിന്റ് സെക്രട്ടറി  സുജിത്ത് രാമച്ചനാട്ട്, ജോയിന്റ്  ട്രഷറർ സാബു തൊട്ടിയിൽ.വുമൻസ് ഫോറം റെപ്രസെന്റിറ്റീവ്  ആൻസി വാഴപിള്ളിൽ, റീബ ഇടത്തിമറ്റത്തിൽ.കെ സി വൈ ൽ ഡയറക്റ്റേഴ്സ് റ്റിബി പ്രാലേൽ, റ്റെസി മുഖച്ചിറയിൽ.
ഫെബ്രുവരി ഒന്നാം തീയതി റോത്തർഹാം സെൻ്റ് കുത്ബർഗ് ചർച്ച് ഹോളിൽ വിവിധ കലാ പരിപാടികളോടു കൂടി ന്യൂ ഇയർ ആഘോഷങ്ങളും , പുതിയ സെൻട്രൽ കമ്മിറ്റിയ്ക്ക് സ്വീകരണവും നടത്തപ്പെട്ടു.
ക്രിസ്തുമസ് കരോളിനോട് അനുബന്ധിച്ചു നടന്ന പുൽകൂടു മത്സരത്തിൽ വിജയിച്ച റ്റിബി പ്രാലേൽ കുടുബത്തിനും ബിൻസൻ കൈതാരം കുടുബത്തിനും സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രസിഡൻ്റ് സിബി വാഴപിളളിൽ പരിപാടികൾ ഉൽഘാടനം ചെയ്തു, സെക്രട്ടറി ബിജി ഉറുമ്പിൽ സ്വാഗത പ്രസംഗവും, ജോയിൻ്റ് സെക്രട്ടറി സുജിത്ത് രാമച്ചനാട്ട് നന്ദിയും അറിയിച്ചുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.