JOB CELL നു തുടക്കമിട്ട് ഷാർജ കെ.സി.വൈ.എൽ

ഷാർജ കെ.സി.വൈ.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ Job cell പ്രോഗ്രാമിന് ആരംഭം കുറിച്ചു. യു. എ. ഇ ലെ പ്രധാന എമിറേറ്റ്സുകളിൽ ഒന്നായ ഷാർജയിൽ ജോലി തേടി എത്തുന്ന യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളുമാണ് ഷാർജ കെ.സി.വൈ.എൽ ലക്ഷ്യം വെയ്ക്കുന്നത്. പ്രഗൽഭരും വിദ്യാ സമ്പന്നരുമായ ഒരു പാട് യുവജനങ്ങൾ ഇന്ന് നിരാശരായി തിരികെ മടങ്ങുന്ന ഈ കാലഘട്ടത്തിൽ ഒരു പരിധി വരെ യുവജനങ്ങൾക്ക് ഈയൊരു സംവിധാനം ഉപകാരപ്രദമാകും എന്നാണ് കരുതുന്നത്. ആദ്യഘട്ടമെന്നോളം പ്രധാന സോഷ്യൽ മീഡിയ സംവിധാനമായ WhatsApp കൂട്ടായ്മ രൂപീകരിച്ച് Job cell എന്ന ആശയത്തിന് തുടക്കം കുറിക്കാനാണ് ഷാർജ കെ.സി.വൈ.എൽ ശ്രമിക്കുന്നത്. ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഷാർജ കെ.സി.വൈ.എൽ ഭാരവാഗികൾ ക്നാനായ പത്രത്തെ അറിയിച്ചു







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.