ഊര്‍ജ്ജകിരണ്‍ – ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കോട്ടയം: ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുമായി സഹകരിച്ച്  ഊര്‍ജ്ജകിരണ്‍ എന്ന പേരില്‍ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു. കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിലും, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലും, കുമരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, അതിരമ്പുഴ പഞ്ചായത്തിലും, നാഗമ്പടം സെയില്‍ടാക്‌സ് ഓഫീസിലുമാണ് ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ഓഫീസില്‍ സംഘടിപ്പിച്ച ക്യാമ്പയിന്റെ കേന്ദ്രതല ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട് നിര്‍വ്വഹിച്ചു. ക്യാമ്പയിനോടനുബന്ധിച്ച് ക്ലാസ്സുകളും വീഡിയോ പ്രസന്റേഷനും, കൈപ്പുസ്തക വിതരണവും നടത്തി. ക്ലാസ്സുകള്‍ക്ക് കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസുകുട്ടി കെ. മാവേലില്‍ നേതൃത്വം നല്‍കി. ക്യാമ്പയിനുകളില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ക്യാമ്പയിനുകള്‍ക്ക്  കെ.എസ്.എസ്.എസ് ടീം അംഗങ്ങള്‍ നേതൃത്വം നല്‍കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.