ചേറ്റുകുളം സെന്റ്‌മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ഫെബ്രുവരി 14 മുതൽ 16 വരെ Live Telecasting Available  

ചേറ്റുകുളം: ദൈവമാതാവും ചേറ്റുകുളത്തിന്റെ സ്വർഗ്ഗീയ മധ്യസ്ഥയുമായ പരി. കന്യകാമറിയത്തിന്റെ തിരുനാൾ ഫെബ്രുവരി 14-16 വരെ നടക്കും. തിരുനാളിനോടനുബന്ധിച്ച് ഫെബ്രുവരി 14 വെള്ളി 5.15 pm കൊടിയേറ്റ്, വി. കുർബാന ഫാ. സണ്ണി വേങ്ങച്ചേരിൽ, പരേത സ്മരണ. 7 pm  തിരുവചനസന്ദേശം റവ. ഫാ. റെജി മുട്ടത്തിൽ. 8.45 pm ദിവ്യകാരുണ്യ ആരാധന. 15 ശനി 5.15 pm വി. കുർബാന, പ്രസംഗം റവ. ഫാ. സ്റ്റീഫൻ ജയരാജ്. 7 pm പ്രദക്ഷിണം (കുരിശുപള്ളിയിലേയ്ക്ക്) ലദീഞ്ഞ് റവ. ഫാ. ജോമി പതീപ്പറമ്പിൽ. 9 pm പരിശുദ്ധ കുർബാനയുടെ ആശീർവ്വാദം റവ. ഫാ. എൻ.ഐ. മൈക്കിൾ നെടുംതുരുത്തിപുത്തൻപുരയിൽ, സ്‌നേഹവിരുന്ന്. 16 ഞായർ 9.45 am ആഘോഷമായ തിരുനാൾ റാസ. മുഖ്യകാർമ്മികൻ റവ. ഫാ. ജെബി മുഖച്ചിറയിൽ. സഹകാർമ്മികർ റവ. ഫാ. സ്റ്റീഫൻവെട്ടുവേലിൽ, റവ. ഫാ. ഫിലിപ്പ് കൊച്ചുപറമ്പിൽ, റവ. ഫാ. വിലൻസൺ പുളിവേലിൽ, റവ. ഫാ. റോയി കാഞ്ഞിരത്തുംമൂട്ടിൽ. തിരുനാൾ സന്ദേശം റവ. ഫാ. ഫിലിപ്പ് കൊച്ചുപറമ്പിൽ. 12 pm പ്രദക്ഷിണം. 1 pm പരിശുദ്ധ കുർബാനയുടെ ആശീർവ്വാദം വെരി. റവ. ഫാ. തോമസ് ആനിമൂട്ടിൽ. 7 pm കലാസന്ധ്യ വോയ്‌സ് ഓഫ് കൊച്ചിൻ (നയിക്കുന്നത് : വിനു അടിമാലി & റെനീഷ് കലാഭവൻ).







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.