സേനാപതി സെന്റ് പോളികാർപ്പ്  ദൈവാലയത്തിലെ പ്രധാതിരുനാളിന് ഇന്ന് കൊടിയേറും
രാജാക്കാട്: ഏഷ്യയിൽ വി.പോളികാർപ്പിന്റെ നാമധേയത്തിലുള്ള ഏകദേവാലയമായ സേനാപതി സെന്റ് പോളികാർപ്പ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ പോളികാർപ്പിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും . തിരുനാൾ 16ന് സമാപിക്കും . ഇന്ന് വൈകിട്ട് 4.30ന് ജപമാല, അഞ്ചിന് കൊടിയേറ്റ് , ലദീഞ്ഞ് , കുർബ്ബാന , സെമിത്തേരി സന്ദർശനം; വികാരി ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ നേതൃത്വം നല്കും.
നാളെ ( ശനിയാഴ്ച ) വൈകിട്ട് അഞ്ചിന് ആലോഷമായ സമൂഹബലിക്ക് ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് നേതൃത്വം നല്കും. തിരുനാൾ സന്ദേശം: ഫാ.ജസ്റ്റിൻ അമ്പഴത്തിങ്കൽ , പ്രദക്ഷിണം സേനാപതി കു രിശുപള്ളിയിലേക്ക് , ലദീഞ്ഞ്: ഫാ. ഡൊമിനിക് കോയിക്കൽ, 8.30ന് വി.കുർബാനയുടെ ആശീർവാദം: ഫാ. ബെന്നി കന്നുവെട്ടിയേൽ.
തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ പത്തിന് തിരുനാൾ റാസക്ക് ഫാ. ജോർജ്ജ് കറുകപ്പറമ്പിൽ നേതൃത്വം നല്കും. തിരുനാൾ സന്ദേശം: ഫാ.ജിജോ ഇണ്ടിപ്പറമ്പിൽ, 12.30ന് തിരുനാൾ പ്രദക്ഷിണം, ഒന്നിന് വി. കുർബാനയുടെ ആശീർവ്വാദം , തുടർന്ന് സ്നേഹവിരുന്ന്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.