യു കെ കെ സി എ യുടെ നേതൃത്വത്തിലുള്ള മൂന്നാമത് വിശുദ്ധനാട് തീർത്ഥാടനത്തിന് ഇന്ന് തുടക്കം കുറിക്കും
യേശുക്രിസ്തു സഞ്ചരിച്ച വഴികളിലൂടെ യുകെയിലെ ക്നാനായ മക്കൾ അനുഗ്രഹം പ്രാപിക്കാനായി ഫാദർ ഫിലിപ്പ് കുഴിപ്പറമ്പിലിന്റെ ആത്മീയ നേതൃത്വത്തിൽ എൺപതില്പരം  ആളുകൾ പത്ത് ദിവസം നീണ്ടുനിൽക്കുന്ന. വിശുദ്ധനാട് സന്ദർശനത്തിൽ പങ്കാളികളാകും.
ശ്രീ ജിജോ മാധവ് പള്ളിയുടെ നേതൃത്വത്തിൽ ഉള്ള ആക്ഷൻ സിറ്റി ആണ് ഈ തീർഥാടനത്തിനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. മോശയ്ക്ക് കാനാൻ ദേശം കാട്ടിക്കൊടുത്ത ജോർദാനിലെ നെബോ പർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ വിശുദ്ധ ബലിയോട് കൂടിയാണ് തീർത്ഥാടനത്തിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞകാല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന തീർത്ഥാടന യാത്രയുടെ വൻവിജയമാണ് മൂന്നാം തവണയും ഈ തീർത്ഥാടനത്തിന് നേതൃത്വം നൽകുവാനുള്ള പ്രേരണ നൽകിയത്.പങ്കെടുക്കുന്ന എല്ലാവർക്കും യുകെകെ സി എ  സെൻട്രൽ കമ്മിറ്റിയുടെ  പ്രാർത്ഥനാനിർഭരമായ ആശംസകൾ നേരുന്നതായി ജനറൽ സെക്രട്ടറി ജിജി വരിക്കാശ്ശേരി അറിയിച്ചു .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.