യുകെ ക്നാനായ കാത്തലിക് വിമൻസ് ഫോറം 2020-2021ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു ഡാർളി ടോമി പ്രസിഡന്റ്, ഷാലു ലോബോ സെക്രട്ടറി
മോളമ്മ ചെറിയാൻ മഴുവഞ്ചേരിൽ

Former UKKCWF  treasurer

ജനുവരി 25-തിയതി ശനിയാഴ്ച ബിർമിങ്ഹാമിലെ  യുകെ കെസി എ  ആസ്ഥാന മന്ദിരത്തിൽ വെച്ച് യുകെ ക്നാനായ കാത്തലിക് വിമെൻസ് ഫോറംത്തിന്റ രണ്ടാമത് ഭരണസമിതിയെ തിരഞ്ഞെടുത്തു .
പ്രഥമ വിമന്‍സ് ഫോറം കമ്മിറ്റി അംഗങ്ങളുടെയും, യൂണിറ്റ് പ്രതിനിധികളുടേയും നേതൃത്വത്തിൽ  ആണ് തിരഞ്ഞെടുപ്പ് നടന്നത് .
 പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍  പ്രഥമ വിമൻസ് ഫോറം കമ്മിറ്റി  വൈസ് ചെയർപേഴ്സൺ മിനു  തോമസ് സ്വാഗതമാശംസിച്ചു.  ജനറൽ സെക്രട്ടറി ലീനുമോൾ ചാക്കോ റിപ്പോർട്ടും , ട്രീഷറർ  മോളമ്മ ചെറിയാൻ കണക്കും വായിച്ചു . ചെയർ പേഴ്സൺ ശ്രീമതി ടെസ്സി ബെന്നി മാവേലി കഴിഞ്ഞ രണ്ട് വര്‍ഷത്തെ വിജയകരമായ പ്രവർത്തനം  വിശദീകരിച്ചു .
അടുത്ത രണ്ട് വര്‍ഷത്തെ ഭാരവാഹികളായി താഴെ പറയുന്നവരെ
തെരഞ്ഞെടുത്തു:

ചെയര്‍ പേഴ്സണ്‍ : ഡാർളി ടോമി പുളിമ്പാറയിൽ (കരികുന്നം ) ലീഡ്സ് യൂണിറ്റ്  (കൈപ്പുഴ ഇടവക )

ജനറൽ സെക്രട്ടറി :ഷാലു ലോബോ വെട്ടുകല്ലേൽ,  ബേസിംഗ് സ്‌റ്റോക്ക് യൂണിറ്റ് (ഉഴവൂർ  ഇടവക)
ട്രഷറർ :തുഷാര  അഭിലാഷ്   മൈലപ്പറമ്പിൽ, ബിർമിങ്ഹാം  യൂണിറ്റ് (ഏറ്റുമാനൂർ  ഇടവക )
വൈസ് ചെയര്‍ പേഴ്സണ്‍ : ഷൈനി മാത്യു  തോട്ടുങ്കൽ, BCN  യൂണിറ്റ്   (മാന്നാനം  ഇടവക )
ജോയിന്റ് സെക്രട്ടറി  :ലിസി ടോമി  പടവെട്ടുംകാലായിൽ .ഈസ്റ്റ് ലണ്ടൻ യൂണിറ്റ്  ( കൈപ്പുഴ ഇടവക)
ജോയിന്‍റ് ട്രഷറര്‍:  ബിജി സജു  ചുനയൻമാക്കിൽ . ഗ്ലോസ്റ്റെർ യൂണിറ്റ്  (കുറുപ്പന്തറ  ഇടവക )ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.