ലാന്റ്‌ ഫോര്‍ ലാന്റ്‌ ലെസ്‌ പദ്ധതിയിലൂടെ മാലക്കല്ല്‌ ആമേറ്റ്‌ ഷൈജുവിന്‌ വീട്‌ പണിത്‌ നല്‍കി

മാലക്കല്ല്‌: ലാന്റ്‌ ഫോര്‍ ലാന്റ്‌ ലെസ്‌ പദ്ധതിയിലൂടെ മാലക്കല്ല്‌ ആമേറ്റ്‌ ഷൈജുവിന്‌ വീട്‌ പണിത്‌ നല്‍കി. താന്നിക്കുഴി സണ്ണി, മകന്‍ സജീഷിന്റെ സ്‌മരണയ്‌ക്കായി നല്‍കിയ 6 സെന്റ്‌ സ്ഥലത്താണ്‌ ഇടവക വികാരി ഫാ. ബൈജു എടാട്ടിന്റെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതയുടെയും ഷാര്‍ജ ക്‌നാനായ സമൂഹത്തിന്റെയും ഫാ. ജയിംസ്‌ പ്ലാത്തോട്ടത്തിലിന്റെയും സാമ്പത്തിക സഹായത്തോടെയാണ്‌ വീട്‌ നിര്‍മ്മാം പൂര്‍ത്തീകരിച്ചത്‌. വീടിന്റെ വെഞ്ചരിപ്പ്‌കര്‍മ്മം മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.