മേഘാലയ സംസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ “മേഘാലയ ഡേ അവാര്‍ഡ്‌” ബ്രദര്‍ ജോസ്‌ കോളങ്ങായിലിന്‌.

ഷില്ലോങ്ങ്‌: മേഘാലയ സംസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ “മേഘാലയ ഡേ അവാര്‍ഡ്‌” ബ്രദര്‍ ജോസ്‌ കോളങ്ങായിലിന്‌. റിപ്പബ്ലിക്‌ ദിനത്തില്‍ മുഖ്യമന്ത്രി കോണ്‍റാഡ്‌ കെ. സാങ്‌മ അവാര്‍ഡ്‌ സമ്മാനിച്ചു. സ്വാതന്ത്ര്യസമര സേനാനിയായ പാ ടോഗന്‍ എന്‍. സാങ്‌മയുടെ പേരിലാണ്‌ ഗവണ്‍മെന്റ്‌ ഈ അവര്‍ഡ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. മേഘാലയയിലെ ഏറ്റവും നല്ല സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡാണിത്‌. പ്രശസ്‌തിപത്രവും ഒരുലക്ഷം രൂപയുമാണ്‌ അവാര്‍ഡ്‌. മോണ്ട്‌ഫോര്‍ട്ട്‌ സഭാംഗമായ ബ്ര. ജോസ്‌, ചമതച്ചാല്‍ ഇടവക കോളങ്ങായില്‍ പരേതനായ ജോസഫ്‌ – ഏലിയാമ്മ ദമ്പതികളുടെ പുത്രനാണ്‌.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.