യു കെ കെ സി എ യുടെ 10-ാമത് ഭരണസമിതി തോമസ് വാരിക്കാട്ടിന്റെയും ജിജി വരിക്കാശ്ശേരിയുടെയും നേതൃത്വത്തില്‍ അധികാരമേറ്റു
ഒരു മാറ്റത്തിന് തുടക്കമെന്നോണം ക്‌നാനായ ഐക്യം വിളിച്ചോതി യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ UKKCA 10-ാമത് ഭരണസമിതി അധികാരമേറ്റു. UKKCA സ്പിരിച്വല്‍ അഡൈ്വസര്‍ ഫാ. സജി മലയില്‍ പുത്തന്‍പുര ആറ്‌പേര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
സമുദായത്തിന്റെ വിഷയങ്ങളില്‍ അതിശക്തമായ നിലപാട് തന്നെ ഉണ്ടാകുമെന്നും, ക്‌നാനായ ഐക്യം ഊട്ടിഉറപ്പിക്കുമെന്നും എല്ലാവരുമായും സൗഹൃദത്തില്‍ പോകാന്‍ ശ്രമിക്കുമെന്നും പ്രസിഡന്റ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
സഭ സമുദായ ബന്ധം മെച്ചപ്പെടുത്തുവാനും UK യിലെ ക്‌നാനായ സമുദായ ഐക്യവും സ്‌നേഹവും വളര്‍ത്തി എടുക്കുവാനും പ്രതിജ്ഞാബദ്ധരാണെന്ന് ജനറല്‍ സെക്രട്ടറി എടുത്തു പറഞ്ഞു. കൂടാതെ വ്യത്യസ്തമായ ശൈലിയിലൂടെ സംഘടന വളര്‍ത്തിയെടുക്കുമെന്നും ആവര്‍ത്തിച്ചു.
പുതിയ തലമുറയുടെ വളര്‍ച്ചയില്‍ സഭ സമുദായത്തിന്റെ അവബോധം വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കുമെന്നും UKKCA ഒരു on going procsse ആണെന്നും പറഞ്ഞു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.