ബീഡ്‌സ് വര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ പരിശീലനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബീഡ്‌സ് വര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. പരിശീലനത്തോടനുബന്ധിച്ച് വസ്ത്രങ്ങളില്‍ മുത്തുകള്‍, പൂക്കള്‍ എന്നിവ ഉപയോഗിച്ചുള്ള ഡിസൈന്‍ വര്‍ക്കുകള്‍ ചെയ്യുന്നതിനുള്ള പരിശീലനമാണ് ലഭ്യമാക്കിയത്. മാസ്റ്റര്‍ ട്രെയിനര്‍ ലീനാ ബിനു, കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിശീലനത്തിന്് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് കടുത്തുരുത്തി മേഖലയിലെ 50തോളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.