കടുത്തുരുത്തി സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി സമാപന ആഘോഷങ്ങൾ ഇന്ന് പരിപാടികൾ തത്സമയം ക്നാനായ പത്രത്തിൽ

കഴിഞ്ഞ നൂറു വർഷക്കാലമായി അനേകം ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ കടുത്തുരുത്തി സെൻ മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി സമാപന ആഘോഷങ്ങൾ ഇന്ന് നടക്കും . ശതാബ്ദി സമാപന ആഘോഷങ്ങൾക്കൊപ്പം സർവീസിൽ നിന്നും വിരമിക്കുന്ന കെ സി ജോസ് ,അനിമോൾ ജോസഫ് ,euby n j മിനി എന്നിവർക്ക് പ്രൗഡഗംഭീരമായ യാത്രയപ്പ് നൽകും.ശതാബ്ദി സമാപന ആഘോഷത്തിന്റെ ഉദ്ഘാടനം ശ്രീ പി പി ശ്രീരാമകൃഷ്ണൻ (കേരള നിയമസഭാ സ്പീക്കർ) നിർവഹിക്കും തുടർന്ന് മുഖ്യ പ്രഭാഷണം തോമസ് ചാഴികാടൻ(എം പി ) നടത്തും. ശതാബ്ദി സ്മരണിക പ്രകാശനം ശ്രി ആന്റോ ആൻറണി (എംപി) നിർവഹിക്കും ഗാന പ്രകാശനം കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് നിർവഹിക്കും. ഫോട്ടോ അനാച്ഛാദനം ഫാ സ്റ്റാനി ഇടത്തിപ്പറബിൽ നിർവഹിക്കും . തുടർന്ന് നടക്കുന്ന വർണ്ണാഭമായ കലാസന്ധ്യയുടെ ഉദ്ഘാടനം ശ്രി വയലാർ ശരത് ചന്ദ്ര വർമ്മ നടത്തും. സെൻറ് മൈക്കിൾസ് സുകൾ സ്കൂളിൻറെ ശതാബ്ദി സമാപന ആഘോഷങ്ങൾ തൽസമയം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കും.മുത്തിയമ്മയുടെ മധ്യസ്‌ഥതയിലൂടെയും വി മിഖയയെലിന്റെ സംരക്ഷണയിലൂടെയും സമൂഹത്തിലെ നിരവധി വ്യക്തികൾക്ക് സാന്ത്വനമേകുവാൻ കഴിഞ്ഞ സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി സമാപന ആഘോഷങ്ങളിലേക്ക് എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സ്‌കൂൾ മാനേജർ അബ്രാഹം പറമ്പേട്ട് ,പ്രിനിസിപ്പാൾ ബിനുമോൾ ,ഹെഡ് മാസ്റ്റർ ആർ സി വിൻസെന്റ് ,പി റ്റി എ പ്രസിഡന്റ് ഫിലിപ്പ് ജേക്കബ് സ്‌കൂൾ ചെയർമാൻ നിതിൻ ജോസഫ് സ്‌കൂൾ ലീഡർ എമിൽ ഫിജിൻ എന്നിവർ അറിയിച്ചുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.