യു കെ കെ സി എ ക്ക് കരുത്ത് പകരാൻ തോമസ് വാരികാട്ടിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മറ്റി ശനിയാഴ്ച്ച അധികാരമേൽക്കും
യു കെ ക്നാനായ സമൂഹത്തിന്റെ ജീവനാഡിയായ യൂ കെ കെ സി എ ക്ക് നവ നേതൃത്വം അടുത്ത ശനിയാഴ്ച്ച അധികാരം ഏറ്റെടുക്കും. നീണ്ട ഇടവേളയ്ക്കു ശേഷം എതിരില്ലാതെ തിരഞ്ഞെടുക്ക പെടുന്ന കമ്മറ്റിയാണ് പുതുതായി അധികാരമേൽക്കുന്നതു. ലിവർപൂൾ യുണിറ്റ് അംഗമായ തോമസ് ജോൺ വാരികാട്ട് പ്രസിഡന്റ് ആയി നേതൃത്വം നൽകുന്ന കമ്മറ്റിയിൽ ബിർമിങ്ഹാമിൽ നിന്നും ഉള്ള ജിജി വരിക്കാശ്ശേരി സെക്രട്ടറി ആയും മെഡ്‌വേ യുണിറ്റ് അംഗമായ മാത്യു പുളിക്കത്തൊട്ടി ട്രെഷറർ ആയും പ്രവർത്തിക്കും. വൈസ് പ്രസിഡന്റ് കെറ്ററിംഗ്‌ യൂണിറ്റിൽ നിന്നും ഉള്ള ആയി ബിജി മാംകൂട്ടത്തിൽ , ജോയിന്റ് സെക്രട്ടറി ആയി എത്തുന്ന ലുബി വെള്ളാപ്പള്ളി ഈസ്റ്റ് ലണ്ടൻ യുണിറ്റ് അംഗം ആണ് . ലെസ്റ്റർ യൂണിറ്റിൽ നിന്നും ഉള്ള എബി കുടിലിൽ ആണ് ജോയിന്റ് ട്രഷറർ.ക്നാനായ സമുദായത്തിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ യുകെ യിലെ ക്നാനായ സമൂഹത്തെ ചിതറിക്കപ്പെടാതെ ഒറ്റസമൂഹമായി ഒരു കുടക്കീഴിൽ കൊടുപോകുവാൻ പുതിയ ഭരണ സമിതിക്ക് സാധിക്കട്ടെ എന്ന് ക്നാനായ പത്രം ആശംസിക്കുന്നു.വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തിത്വങ്ങളാണ് ഇത്തവണ യു കെ കെ സി എ യെ നയിക്കുവാൻ എത്തിയിരിക്കുന്നത് അവരെ ക്നാനായ പത്രം അഭിമാനപൂർവ്വം പരിചയപെടുത്തുന്നു
തോമസ് ജോൺ വാരികാട്ട്(യു കെ കെ സി എ പ്രസിഡന്റ് )
യു കെ കെ സി എ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ലിവർപൂൾ യൂണിറ്റ് അംഗമായ ശ്രീ: തോമസ് ജോൺ വാരികാട്ട് പൊതുപ്രവർത്തന വിവിധ മേഖലകളിൽ യു കെ മലയാളികൾക്കൊപ്പം ഇംഗ്ലീഷ്‌ കമ്മ്യൂണിറ്റിയിലും വളരെ സുപരിചിതനായ വ്യക്തിയാണ്.ഏറ്റെടുക്കുന്ന ദൗത്യം എന്തു തന്നെയായാലും അതിനു പൂർണതയേകുവാനുള്ള അദ്ദേഹത്തിന്റെ പ്രത്യേക കഴിവ് ഇതിനോടകം യു കെ മലയാളികൾ വിവിധ വേദികളിൽ അനുഭവിച്ചറിഞ്ഞതാണ്. യു കെ കെ സി എ ലിവർപൂൾ യൂണിറ്റ് സ്ഥാപക പ്രസിഡന്റായും, പിന്നീട് മൂന്നു തവണ യൂണിറ്റ് പ്രസിഡന്റായും, രണ്ടു തവണ നാഷണൽ കൗൺസിൽ മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
പത്തു വർഷം നാഷണൽ കൗൺസിൽ പൂർത്തിയാക്കിയ സീനിയർ അംഗമായ തോമസ് യു കെ കെ സി എ യുടെ കീഴിലുള്ള നിരവധി കമ്മറ്റികളിൽ പ്രവർത്തിച്ച് പരിചയസമ്പന്നതയോടെയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നത്.ലിവർപൂളിലെ മികച്ച മലയാളി സംഘടനയായ ലിംകയുടെ പ്രസിഡന്റായി രണ്ടു തവണയും, ലെയ്സൺ ഓഫീസറായി എട്ടുവർഷവും പ്രവർത്തിച്ചിട്ടുണ്ട്.ഇക്കാലയളവിൽ യുകെ യിലാദ്യമായി ഒരു മലയാളി സംഘടനയ്ക്ക് സിറ്റി കൗൺസിൽ അനുമതിയോടെ ഒരു ഇന്റർനാഷണൽ സ്കൂളുമായി കൾച്ചറൽ പാർട്ണർഷിപ്പ് സംവിധാനം നേടിയെടുത്തു കൊടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.
ഇംഗ്ലീഷ് കമ്മ്യൂണിറ്റിയുമായി സഹകരിച്ച് ഇൻഡോ – ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക കൈമാറ്റ പദ്ധതി ആദ്യമായി യു കെ യിൽ നടപ്പിലാക്കുന്നതിന് നേതൃത്വം കൊടുക്കുകയും കഴിഞ്ഞ പതിമൂന്നു വർഷമായി ഈ പദ്ധതിയുടെ കോർഡിനേറ്ററായി പ്രവർത്തിയ്ക്കുകയും ചെയ്യുന്നു.
യു കെ യിലാദ്യമായി ഒരു ഇന്റർനാഷണൽ സ്കൂളിന്റെ കമ്മ്യൂണിറ്റി ഗവർണിംഗ് ബോഡി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി കൂടിയാണ് തോമസ് ജോൺ വാരികാട്ട്. ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ കൗൺസിൽ അംഗവും അഡ്വൈസറി ബോർഡ് മെമ്പറായും നിലവിൽ സേവനം ചെയ്യുന്നു.പ്രവർത്തന മികവിനുള്ള അംഗീകാരമായി 2010 ലെ മികച്ച സംഘടനാ പ്രവർത്തകനുള്ള ജി എം സി പുരസ്കാരവും, 2017 ലെ ബ്രിട്ടീഷ് കണക്ടിംഗ് കമ്മ്യൂണിറ്റി അവാർഡും തോമസ് ജോൺ വാരികാട്ട് കരസ്ഥമാക്കി.കോട്ടയം കാരിത്താസ് സെന്റ് തോമസ് ക്നാനായ പള്ളി ഇടവക അംഗമായ ഇദ്ദേഹം കഴിഞ്ഞ പതിനേഴു വർഷമായി കുടുംബസമേതം ലിവർപൂളിൽ താമസിയ്ക്കുന്നു. ഭാര്യ ആനി കല്ലറ സെന്റ് തോമസ് ക്നാനായ പഴയപള്ളി ഇടവക ചെരുവിൽ കുടുംബാംഗമാണ്.മക്കൾ സെൻഷ്യാ തോമസ്, ടോംജോ തോമസ്.

ജിജി വരിക്കാശ്ശേരി (യു കെ കെ സി എ ജനറൽ സെക്രട്ടറി )

UKKCA  യുടെ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ജിജി വരിക്കാശ്ശേരി ukkca യുടെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ ബർമിംഗ്ഹാം യൂണിറ്റംഗമാണ്. മോനിപ്പള്ളി ഇടവകാംഗമായ ജിജി, പരേതനായ വരിക്കാശ്ശേരിൽ VC ചുമ്മാ റിന്റെയും ഏലിക്കുട്ടി ചുമ്മാറിന്റെയും എട്ടു മക്കളിൽ ഏഴാമനാണ് പുന്നത്തുറ ഇടവകയിലെ കൂടത്തിനാൽ . മിനി ജിജിയാണ് ഭാര്യ. സ്റ്റീവൻ ജിജി (17) ക്രിസ് ജിജി (14) എന്നിവർ മക്കളാണ്. UK യിലെ കലാ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന ജിജി അറിയപ്പെടുന്ന സംഘാടകനും സാമൂഹ്യ പ്രവർത്തകനുമാണ്. ukkca ബർമിംഗ് ഹാം, യൂണിറ്റിന്റെയും ഗ്ലോബൽ മലയാളി അസ്സോസിയേഷന്റെയും മോനിപ്പള്ളി സംഗമംuk യുടെയും സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള ജിജി വിശലമായ സുഹൃദ് വലയത്തിന്റെ ഉടമയാണ്.

ബർമിംഗ്ഹാം യൂണിറ്റിന്റെ സാരഥിയായിരുന്ന കാലയളവില്‍ സംഘടനയെ ഏറെ ഉയരങ്ങളിലെത്തിച്ച വ്യക്തിയാണ്.ബർമിംഗ്ഹാമിലെ സട്ടൺ കോൾഡ് ഫീൽഡ് മലയാളി അസ്സോസ്സിയേഷന്റെ  പ്രസിഡന്റായിരുന്ന പുതുമയും വ്യത്യസ്തവുമായ പരിപാടികളിലൂടെ അറിയപ്പെട്ടിരുന്നു.- ബർമിംഗ്ഹാം സീറോ മലബാർ കമ്യൂണിറ്റിയുടെ കൈക്കാരനായും സീറോ മലബാർ കൺവൻഷ’ന്റെ co Cordinator  ആയും പ്രവർത്തിച്ചിട്ടുണ്ട്.. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള ജിജി നിർദ്ധനരായ നേഴ്സിംഗ് വിദ്യാർത്ഥികളെ ‘ സഹായിക്കാനായി. ഏതാനം മാസങ്ങൾക്ക് മുമ്പ് നടത്തിയ Sky diving ഏറെ ശ്രദ്ധ നേടിയിരുന്നു

മാത്യു ജേക്കബ്ബ്  പുളിക്കത്തൊട്ടിൽ (യു കെ കെ സി എ ട്രഷറർ )

പേരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഇടവകാംഗമായ മാത്യു ജേക്കബ്ബ് റിട്ടയയേർഡ് അധ്യാപകരായ പുളിക്കത്തൊട്ടിൽ PM ചാക്കോ ആലീസ് ചാക്കോ ദമ്പതികളുടെ മകനാണ്. ജോസ് ജേക്കബ്ബ് (Dubai) ജോബി ജേക്കബ്ബ് (Dubai) എന്നിവർ സഹോദരങ്ങളാണ്. കല്ലറ  സെന്റ് തോമസ് പള്ളി ഇടവകാംഗമായ ജിൻസ് മാത്യു ഭാര്യയും ജിറ്റോ മാത്യു മാനസ്സ് മാത്യു എന്നിവർ മക്കളുമാണ്.ukkca മെഡ്വേ യൂണിറ്റ് അംഗമായ മാത്യു മെഡ്വേ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്  കെന്റ് റീജിയൺ കോർഡിനേറ്റർ റീജിയൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മാത്യു റീജിയൺ പ്രസിഡൻറായിരുന്ന സമയത്താണ് കോട്ടയം രൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ‘ ജോസഫ് സ്രാമ്പിക്കൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ലണ്ടൻ, കെന്റ് ക്നാനായ മിഷനുകളുടെ ഉത്ഘാടനം മെഡ് വേയിലെ ജില്ലിംഗ് ഹാമിൽ വച്ച് നടന്നത്.ukkca നടത്തിയ മുഴുവൻ ഉപന്യാസ രചനാ മൽസരങ്ങളിലും സമ്മാനാർഹനായ മാത്യു ukkca കൺവൻഷനു വേണ്ടി സ്വാഗത ഗാനവും രചിച്ചിട്ടുണ്ട്. 

UK യിൽ അറിയപ്പെടുന്ന സംഘാടകനും വാഗ്മിയുമായ മാത്യു ക്നാനായ പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമാണ് ukkca ന്യൂസ് ലെറ്ററിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവുമായിരുന്നു.ukkca യുടെ നിരവധി കൺവൻഷനുകളുടെ വിജയത്തിനായി വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചിട്ടുള്ള മാത്യു ukkca ആസ്ഥാന മന്ദിര നിർമ്മാണ കമ്മറ്റിയിലും അംഗമായിരുന്നു. നിരവധി സാഹിത്യരചനാ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള മാത്യു. കഴിഞ്ഞ പത്തു വർഷങ്ങളായി മെഡ് വേയിലെ മലയാളി അസ്സോസിയേഷന്റെ സെക്രട്ടറിയായി പ്രവർത്തിയ്ക്കുന്നു. തുടർച്ചയായി ഏഴു വർഷങ്ങളിൽ വേദപാഠം ത്തിന്റെ ഹെഡ്മാസ്റ്ററായി സ്തുത്യർഹമായി പ്രവർത്തിച്ചിട്ടുണ്ട്

ബിജി ജോർജ് മാംക്കൂട്ടത്തിൽ (യു കെ കെ സി എ വൈസ് പ്രസിഡന്റ് )

റിട്ടയേർഡ് അധ്യാപകൻ ശ്രീ ജോർജ് ജോസഫിന്റെയും, അദ്ധ്യാപികയായിരുന്ന ശ്രീമതി ത്രേസ്യാമ്മ ജോർജിനെയും മകനും,അരീക്കര സെൻറ് റോക്കീസ്  പള്ളി ഇടവകാംഗവുമാണ്,ഭാര്യ ശ്രീമതി ഷീബ ജോസ് കരിങ്കുന്നം മൂതുകാട്ടിൽ കുടുംബാംഗവും  കരിങ്കുന്നം സെന്റ ആഗസ്റ്റിൻ പള്ളി ഇടവകാംഗവുമാണ് .മക്കൾ  ക്രിസ്റ്റീന ബിജി, ജോർജ് ബിജി, ജോസ് ബിജി.

കഴിഞ്ഞ 16 വർഷമായി  യുകെയിൽ സ്ഥിര താമസവും യുകെകെസിഎ കേറ്ററിങ് യൂണിറ്റിൽ  കഴിഞ്ഞ 14 വർഷമായി അംഗവും, വിവിധ കാലയളവിലായി മൂന്നു പ്രാവശ്യം  കേറ്ററിംഗ് കനാനായ കാത്തലിക് അസോസിയേഷൻ പ്രസിഡൻറ് ആയി പ്രവർത്തന പരിചയവും. അതുപോലെതന്നെ കേറ്ററിംഗ് മലയാളി വെൽഫയർ  അസോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ലൂബി മാത്യൂസ് വെള്ളാപ്പള്ളി (യു കെ കെ സി എ ജോയിന്റ് സെക്രട്ടറി )

UKKCA ജോയന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ലൂബി മാത്യൂസ് വെള്ളാപ്പള്ളി  പിറവം (തീ ഹോളി കിംഗ്സ് പള്ളി ഇടവകാംഗവും റിട്ടയേർഡ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ബാങ്ക് ഓഫീസറായ VM മാത്യൂസ് വെള്ളാപ്പള്ളിയുടെയും ലൂസി മാത്യൂസിന്റെയും മകനുമാണ്. തോട്ടറ പള്ളി ഇടവകാംഗമായ ‘ സോണിയ തോമസ് ഭാര്യയും സ്റ്റീവ് ലൂബി സാമന്ത ലൂബി എന്നിവർ മക്കളുമാണ്.കഴിഞ്ഞ 15 വർഷമായി ഫിസിയോ തെറാപ്പിസ്റ്റായി സ്വകാര്യ മേഖലയിലും സർക്കാർ 1 മേഖലയിലും ജോലി ചെയ്ത ‘ലൂബി ഇപ്പോൾ ലണ്ടൻ ക്യൂൻസ് ഹോസ്പിറ്റലിൽ സീനിയർ ഫിസിയോ തെറാപ്പിസ്റ്റായി സേവനമനുഷ്ഠിയ്ക്കുന്നു.

UKKCA യുടെ ഈസ്റ്റ് ലണ്ടൻ യൂണിറ്റിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ലൂബി യൂണിറ്റിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായിരുന്നു. ഈസ്റ്റ് ലണ്ടൻ യൂണിറ്റിൽ നിന്നുള്ള ലണ്ടൻ റീജിയൺ പ്രതിനിഥിയായി നിരവധി തവണ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. Uk യിലെ ഏറ്റവുമാദ്യത്തെ പ്രവാസി സംഗമമായ പിറവം സംഗമത്തിന്റെ മുഖ്യ സംഘാടകരിലൊരളം എക്സിക്യുട്ടീവ് അംഗവുമാണ് ലൂബി..ഈസ്റ്റ്. ലണ്ടൻ മലയാളി അസ്സോസ്സിയേഷനിലും ലണ്ടൻ ക്നാനായ ചാപല്ലയൻസിയിലും സജീവ സാന്നിധ്യമായ ലൂബി Health and Fitness എന്ന ‘ വിഷയത്തിൽ നിരവധി ലേഖനങ്ങൾ പ്രസിട്ട് ധീകരിച്ചിട്ടുണ്ട്

ശ്രീ എബി ജോൺ കുടിലിൽ (യു കെ കെ സി എ ജോയിന്റ് ട്രഷറർ )

 പരേതരായ  കുടിലിൽ ശ്രീ കെ.എം ജോണിന്റേയും ശ്രീമതി പെണ്ണമ്മ ജോണിന്റേയും മകനും, പിറവം വിശുദ്ധ രാജാക്കന്മാരുടെ  ഫൊറോന പള്ളി ഇടവകാംഗവുമാണ്.ഭാര്യ: സോണി ജോർജ്ജ് കോട്ടയം ചിലമ്പത്ത് കുടുംബാംഗവും കോട്ടയം ക്രിസ്തുരാജ കത്രീട്രൽ പള്ളി ഇടവകാംഗവുംആണ്മക്കൾ: ഗ്രെറ്റാ എബി കുടിലിൽ,അലീറ്റ എബി കുടിലിൽ, ജോനാഥൻ എബി കുടിലിൽ.കഴിഞ്ഞ 17 വർഷങ്ങളായി UK ൽ ലെസ്റ്ററിൽ താമസിക്കുന്നു.

ലെസ്റ്റർ കാത്തലിക് അസോസിയേഷന്റേയും/ലെസ്റ്റർ കേരള കമ്യൂണിറ്റിയുടേയും/ലെസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റേയും/പിറവം പ്രവാസി സംഗമത്തിന്റേയും സ്ത്ഥാപകരിൽ ഒരാൾ.. ലെസ്റ്റർ കാത്തലിക് അസോസിയേഷന്റെ പ്രഥമ ട്രസ്റ്റിയും, കമ്മറ്റി അംഗവും,ലെസ്റ്റർ കേരള കമ്യൂണിറ്റി(LKC) യുടെ ആദ്യ ജോയിന്റ് സെക്രട്ടറി, കഴിഞ്ഞ വർഷത്തെ വൈസ് പ്രസിഡന്റ്,ലെസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ(LKCA) ആദ്യ വൈസ് പ്രസിഡന്റ്,രണ്ട് തവണ UKKCA നാഷണൽ കൗൺസിൽ അംഗം, രണ്ട് പ്രാവശ്യം പിറവം പ്രവാസി സംഗമത്തിന്റെ കമ്മറ്റി ചെയർമാൻ,ലെസ്റ്റർ ആദ്യകാല ബാററ്മെന്റൺ ക്ലബ്/ബോട്ട് റേസ് ക്ലബ് പ്രവർത്തകൻഎന്നീ നിലകളിൽ പ്രവർത്തി പരിചയം.

 







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.