ജോസ്‌ കോട്ടൂര്‍ ലെയ്‌ക്ക്‌ ഹൂറോണ്‍ മെഡിക്കല്‍ സെന്‍റര്‍ സി.ഇ.ഒ

ഡിട്രോയിറ്റ്‌: അമേരിക്കയില്‍ മിഷിഗനിലുള്ള ലെയ്‌ക്ക്‌ ഹൂറോണ്‍ മെഡിക്കല്‍ സെന്ററിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായി ജോസ്‌ കോട്ടൂര്‍ നിയമിതനായി. ആദ്യമായാണ്‌ ഒരു മലയാളി ഈ പദവിയിലേക്ക്‌ എത്തുന്നത്‌. ഡിട്രോയിറ്റിലെ ബ്യൂമോണ്‍ട്‌ ഹോസ്‌പിറ്റലിന്റെ ചീഫ്‌ ഓപ്പറേഷന്‍സ്‌ ഓഫീസര്‍ ആയിരിക്കവേ ആണ്‌ പുതിയ നിയമനം. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നും ഫിസിക്കല്‍ മെഡിസിനില്‍ ബിരുദമെടുത്ത ജോസ്‌, മിഷിഗന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും മാസ്റ്റര്‍ ഡിഗ്രിയും നേടി. കഴിഞ്ഞ 20 വര്‍ഷമായി വ്യത്യസ്‌ത ആശുപത്രികളില്‍ ഭരണപരമായ തസ്‌തികകള്‍ വഹിച്ചിട്ടുണ്ട്‌. കിടങ്ങൂര്‍ ഇടവകാംഗമാണ്‌. പരേതരായ കോട്ടൂര്‍ കെ.റ്റി മാത്യുവിന്റെയും ഏലിക്കുട്ടി മാത്യുവിന്റെയും പുത്രനാണ്‌. കോട്ടയം രൂപത കെ.സി.വൈ.എല്‍ പ്രസിഡന്റും, കെ.സി.സി.എന്‍.എ പ്രസിഡന്റുമായിരുന്നു ജോസ്‌. മിഷിഗന്‍ സ്റ്റേറ്റിലെ ആരോഗ്യപരിപാലന രംഗത്ത്‌ നൂതനമായ പല പദ്ധതികളും അദ്ദേഹം ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. ഭാര്യ: മിനി- പച്ചിക്കര സൈമണ്‍ – മേരിക്കുട്ടി ദമ്പതികളുടെ മകളാണ്‌. മക്കള്‍: രശ്‌മി, സുബിന്‍, സന്ദീപ്‌.ജോസ്‌ കോട്ടൂരരിന്റെ ഈ മികച്ച നേട്ടത്തിൽ ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനങ്ങൾഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.