മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ സംരംഭകത്വ വികസന പരിശീലനപരിപാടി ആരംഭിച്ചു

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി ദേശീയ കാര്‍ഷികഗ്രാമവികസന ബാങ്കുമായി സഹകരിച്ചുകൊണ്ട്‌ വയനാട്‌ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വനിതസ്വാശ്രയസംഘങ്ങള്‍ക്കായി നടപ്പിലാക്കിവരുന്ന എട്ട്‌-ദിവസത്തെ സംരംഭകത്വ വികസനപരിശീലനപരിപാടി പെരിക്കല്ലൂര്‍ സെന്റ്‌ തോമസ്‌ പാരിഷ്‌ഹാളില്‍വച്ച്‌ ആരംഭിച്ചു. പ്രോഗ്രാമിന്റെ ഉദ്‌ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശിവരാമന്‍ പാറക്കുഴി നിര്‍വ്വഹിച്ചു. പെരിക്കല്ലൂര്‍ സെന്റ്‌ തോമസ്‌ പള്ളിവികാരി ഫാ.ബാബു പാറത്തോട്ടുംക്കര അദ്ധ്യക്ഷത വഹിച്ചുു. മാസ്സ്‌ സെക്രട്ടറി ഫാ.ബിബിന്‍ തോമസ്‌ കണ്ടോത്ത്‌ ആമുഖപ്രഭാഷണം നടത്തി. പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മേഴ്‌സി ബെന്നി, പെരിക്കല്ലൂര്‍ ഭൂമിക ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസിങ്‌ കമ്പനി ചെയര്‍മാന്‍ .ജോസ്‌ കുന്നത്ത്‌ എന്നിവര്‍ ആശംസപ്രസംഗം നടത്തി. മാസ്സ്‌ പ്രോഗ്രാം മാനേജര്‍ .അബ്രാഹം ഉള്ളാടപ്പുള്ളില്‍ സ്വാഗതവും, ഭൂമിക ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസിങ്‌ കമ്പനി ഡയറക്‌ടര്‍ .ഷിബു പുളിമുട്ടില്‍ നന്ദിയും പറഞ്ഞു. എട്ട്‌-ദിവസത്തെ പരിശീലനപരിപാടിയില്‍ വിദഗ്‌ദരായ പരിശീലകരുടെ നേതൃത്വത്തില്‍ വിവിധയിനം ചിപ്‌സ്‌, കേക്ക,്‌ അച്ചാര്‍, ജാം, സ്‌ക്വാഷ്‌, പപ്‌സ്‌, സമ്മൂസ തുടങ്ങിയ ഭക്ഷ്യവസ്‌തുക്കള്‍ നിര്‍മ്മിക്കുവാന്‍ പരിശീലിപ്പിക്കും. ആനിമേറ്റര്‍, കമ്പനിഭാരവാഹികള്‍ എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‌കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.