ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തനോദ്‌ഘാടനം ജനുവരി 22 ന്‌

കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ 2020 വര്‍ഷത്തിലെ അതിരൂപതാ പ്രവര്‍ത്തനോദ്‌ഘാടനം ജനുവരി 22 ബുധനാഴ്‌ച കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ്‌ ചര്‍ച്ച്‌ പാരിഷ്‌ ഹാളില്‍ നടത്തും. രാവിലെ 10.30 ന്‌ ചേരുന്ന സമ്മേളനത്തില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്‌ അദ്ധ്യക്ഷത വഹിക്കും. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ആമുഖ സന്ദേശം നല്‍കും. കൈപ്പുഴ ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കല്‍, കെ.സി.ഡബ്ല്യു.എ കൈപ്പുഴ ഫൊറോന ചാപ്ലെയിന്‍ ഫാ. ജേക്കബ്ബ്‌ മുള്ളൂര്‍, കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കര, കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ ലിബിന്‍ പാറയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിന്‍സി പാറേല്‍, മലബാര്‍ റീജിയണ്‍ പ്രസിഡന്റ്‌ ജയ്‌നമ്മ മോഹന്‍, കൈപ്പുഴ ഫൊറോന പ്രസിഡന്റ്‌ ലിസി ലൂക്കോസ്‌ എന്നിവര്‍ പ്രസംഗിക്കും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.