ചിക്കാഗോ സെന്റ് മേരീസിൽ വി. യോഹന്നാൻ ശ്ലീഹായുടെ തിരുന്നാൾ ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ സ്നേഹത്തിന്റെ അപ്പസ്തോലനായ വി. യോഹന്നാൻ ശ്ലീഹായുടെ തിരുനാൾ ആഘോഷിച്ചു . ജനുവരി 12, ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ കുർബാനയിൽ ഫാദർ ബിൻസ് ചേത്തലയിൽ കാർമികത്വം വഹിച്ചു. ക്രിസ്തുവിന് വേണ്ടി , ക്രിസ്തുവിന്റെ മാറോട് ചേർന്ന്, ക്രിസ്തുവിന്റെ ഹൃദയ തുടിപ്പിന്റെ സ്നേഹം അറിഞ്ഞ അപ്പസ്തോലനാണ് വി. യോഹന്നാൻ ശ്ലീഹാ എന്ന് വി. കുർബ്ബാന മധ്യേ നൽകിയ സന്ദേശത്തിൽ ഫാ. ബിൻസ് ജനങ്ങളെ ഓർമിപ്പിച്ചു. ചാമക്കാല ഇടവാംഗങ്ങളുടെ നേതൃത്വത്തിൽ തിരുനാൾ ഏറ്റെടുത്ത് നടുത്തുകയും പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്ന് ഒരുക്കി തങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനോട് ഉള്ള ഭക്തിയും സ്നേഹവും  പ്രകടിപ്പിച്ചു                                                                                                                                                       ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.