രാജപുരം KCYL  പെൺകരുത്തിൽ മുന്നോട്ട്
രാജപുരം KCYL ഫൊറോനായുടെ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടി നേതൃത്വം നൽകുന്ന ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു.10-01-2020 ന് നടന്ന തിരഞ്ഞെടുപ്പിൽ ചുള്ളിക്കര ഇടവകാംഗമായ സ്റ്റിമി സ്റ്റീഫൻ ആണ്ടുമാലിൽ രാജപുരം ഫൊറോനാ KCYL പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.കള്ളാർ ഇടവകാംഗം ടിനു കുരിയൻ കളപ്പുരക്കൽ സെക്രെട്ടറി ആയും ഒടയംചാൽ ഇടവകയിലെ റിയ ഷാജി വൈസ് പ്രസിഡന്റ് ആയും  കൊട്ടോടി ഇടവകാംഗം ജെറിൻ ബിനു ജോ.സെക്രട്ടറി ചുള്ളിക്കര ഇടവകാംഗം ആഷിൻ സിറിയക് വട്ടപ്പറമ്പിൽ ട്രെഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
സ്റ്റിമിയുടെ നേതൃത്വത്തിൽ പുതിയ ചുവടുവെപ്പിനാണ് KCYL രാജപുരം ഒരുങ്ങുന്നത്.പുതിയ ഭാരവാഹികൾക്കും എല്ലാവിധ  ആശംസകളും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.