ദുരന്ത പ്രതിരോധ നിവാരണ സ്റ്റിക്കര്‍ ക്യാമ്പയിനുമായി കെ.എസ്.എസ്.എസ്

കോട്ടയം: ദുരന്ത പ്രതിരോധ നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഹബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍ഡ്യയുമായി സഹകരിച്ച് ദുരന്ത പ്രതിരോധ നിവാരണ സ്റ്റിക്കര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ദുരന്തങ്ങളെ അതിജീവിക്കാന്‍ പ്രചോദനം നല്‍കുന്ന പഞ്ച തത്വങ്ങള്‍ ആലേഖനം ചെയ്ത സ്റ്റിക്കറുകളാണ് ക്യാമ്പയിന്റെ ഭാഗമായി ലഭ്യമാക്കുന്നത്. ക്യാമ്പയിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ്സും നടത്തപ്പെട്ടു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ വരും ദിനങ്ങളില്‍ സ്റ്റിക്കര്‍ ക്യാമ്പയിനും ബോധവല്‍ക്കരണ പരിപാടിയും നടത്തപ്പെടുംഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.