KCCNC ക്രിസ്തുമസ് നൈറ്റ് വന്‍ വിജയം
സാന്‍ഹാസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്തുമസ് & ന്യൂ ഇയര്‍ സെലിബ്രേഷന്‍സ് വന്‍ വിജയമായി. പുതുമയാര്‍ന്ന പരിപാടികള്‍കൊണ്ടും, സംഘാടക മികവ് കൊണ്ടും, കാണികളുടെ പങ്കാളിത്തം കൊണ്ടും ഇത്തവണത്തെ ക്രിസ്തുമസ് നൈറ്റ് അവിസ്മരണീയമായ ഒന്നായി മാറി. KCCNC പ്രസിഡന്റ് വിവിന്‍ ഓണശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ KCCNC സെക്രട്ടറി പ്രസിന്‍ ഇലഞ്ഞിക്കല്‍ സ്വാഗതം അര്‍പ്പിച്ചു. KCCNC സ്പിരിച്വല്‍ ഡയറക്ടറും, സാന്‍ഹൊസെ ഫൊറോന ഇടവക വികാരിയുമായ ഫാ. സജി പിണര്‍ക്കയില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. KCCNA വെസ്‌റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ് രാജു ചെമ്മാച്ചേരില്‍, KCCNA ട്രഷറര്‍ ഷിജു അപ്പോഴിയില്‍, KCCNA ലോസ് ആഞ്ചലസ് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനി മറ്റപ്പള്ളിക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് 2020 ജൂലൈ മാസത്തില്‍ ലോസ് ആഞ്ചലസില്‍ വച്ച് നടക്കുന്ന 14-ാമത് KCCNA കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് സമ്മേളനത്തോടനുബന്ധിച്ച് KCCNA നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തി. കള്‍ച്ചറല്‍ കമ്മറ്റി കോര്‍ഡിനേറ്റര്‍ മഞ്ചു വല്ലയില്‍ കൃതജ്ഞത രേഖപ്പെടുത്തി.
തുടര്‍ന്ന് KCCNC, KCYL, യുവജനവേദി, വിമന്‍സ് ഫോറം, കിട്‌സ് ക്ലബ്ബ് ഇവരുടെ നേതൃത്വത്തിലുള്ള കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് മൂന്നരമണിക്കൂറില്‍ പരം നീണ്ടുനിന്ന കലാപരിപാടികള്‍ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി.
5 മണിക്ക് വി. കുര്‍ബാനയോടെ ആരംഭിച്ച ക്രിസ്തുമസ് പ്രോഗ്രാമിനു KCCNC ഭാരവാഹികള്‍, വിവിധ കമ്മറ്റികള്‍, വിവിന്‍ ഓണശ്ശേരില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷിബു പാലക്കാട്ട്, ഷീബ പുറയംപള്ളിയില്‍, സ്റ്റീഫന്‍ വേലിക്കെട്ടേല്‍, ചിന്നു ഇലഞ്ഞിക്കല്‍, മഞ്ചു വല്ലയില്‍, മണിക്കുട്ടി പാലനില്‍ക്കുംമുറിയില്‍, കൊച്ചുമോന്‍ കൊക്കരവാല, ആമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.       







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.