സെന്റ് റോക്കീസ് ശതോത്തര രജതജൂബില ആഘോഷ സമാപനം സംഘാടക സമിതി രൂപീകരിച്ചു.

സെന്റ് റോക്കീസ് യു.പി. സ്‌കുളിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികള്‍ ഭംഗിയാക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോര്‍ജ് കപ്പുകാലായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റും സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പഞ്ചായത്തംഗവുമായ സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം സണ്ണി പുതിയിടം, പി.റ്റിഎ. പ്രസിഡന്റ് സിറിയക്ക് മുണ്ടത്താനത്ത്, എം.പി.റ്റി.എ. പ്രസിഡന്റ് ലില്ലി ജോസഫ്, ഹെഡ്മിസ്ട്രസ് സി. ഷീബ എസ്.ജെ.സി., സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. കമ്മറ്റികളുടെ ചെയര്‍മാനായി റവ.ഫാ. ജോര്‍ജ് കപ്പുകാലായേയും, ജനറല്‍ കണ്‍വീനറായി സജേഷ് ശശിയേയും തെരഞ്ഞെടുത്തു. സി.ഷീബ എസ്.ജെ.സി., സിറിയക്ക് മുണ്ടത്താനത്ത്, എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കും. സണ്ണി പുതിയിടം (ഫിനാന്‍സ്), രാജേഷ് ചേലയ്ക്കല്‍ (വിളംബര ഘോഷയാത്ര), എബ്രാഹം സിറിയക്ക് വെട്ടിമറ്റത്തില്‍ (പബ്ലിസിറ്റി), ബിബു ചാഴികാട്ട്‌വാഴയില്‍ ഫുഡ് കമ്മറ്റി), ശിവദാസപിള്ള (പൂര്‍വ്വവിദ്യാര്‍ത്ഥി –  അധ്യാപക സംഗമം) എന്നിവര്‍ വിവിധ കമ്മിറ്റികളുടെ കണ്‍വിനര്‍മാരായ 125 അംഗ കമ്മറ്റി രൂപീകരിച്ചു.
2020 ജനുവരി 29ന് രാവിലെ 8 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, മറ്റ് അഭ്യൂദയകാംക്ഷികളുമായ ഏവരും ചേര്‍ന്ന് 125 വാഹനങ്ങളിലായി ഉഴവൂര്‍, വെളിയന്നൂര്‍, രാമപുരം പഞ്ചായത്ത് അതിര്‍ത്തികളിലൂടെ പര്യടനം നടത്തുന്ന വാഹന വിളംബര യത്ര സംഘടിപ്പിക്കും, തുടര്‍ന്ന് 10 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി, അധ്യാപക സംഗമം നടത്തപെടും. 30ന് വൈകിട്ട് 4.30 മുതല്‍ കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ നടത്തും 5 മണിക്ക് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപോലീത്തയുടെ അധ്യക്ഷതയില്‍ ചേരുന്ന ശതോത്തര രജത ജൂബിലി സമാപന സമ്മേളന ഉദ്ഘാടനം ബഹുമാനപെട്ട വൈദ്യൂത വകുപ്പ് മന്ത്രി എം.എം. മണി നിര്‍വ്വഹിക്കും, തോമസ് ചാഴികാടന്‍ എം.പി. മോന്‍സ് ജോസഫ് എം.എല്‍.എ., ഫാ. തോമസ് ഇടത്തിപ്പറമ്പില്‍, ഫാ. തോമസ് ആനിമൂട്ടില്‍, ശോഭാ നാരായണന്‍, ശ്രീമതി രമാദേവി എന്‍. എന്നിവര്‍ പ്രസംഗിക്കും. സമ്മേളനാനന്തരം കലാസന്ധ്യ ഉണ്ടായിരിക്കും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.