കെ.എസ്.എസ്.എസ് മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സമകാലീന സാമൂഹിക വിഷയങ്ങളില്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനും ഫോട്ടോഗ്രാഫിക്കുമാണ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുക. ഓരോ വിഭാഗത്തിലും വിജയിയായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15001 (പതിനയ്യായിരത്തി ഒന്ന്) രൂപയും മൊമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. 2019 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ഫോട്ടോകളുമാണ് അവാര്‍ഡിനായി സമര്‍പ്പിക്കേണ്ടത്. ലേഖന വിഭാഗത്തില്‍ എന്‍ട്രികള്‍ അയക്കുന്നവര്‍ പ്രസ്തുത ലേഖനത്തിന്റെ ഒറിജിനല്‍ ഉള്‍പ്പെടെയുള്ള മൂന്ന് പകര്‍പ്പുകളും ന്യൂസ് എഡിറ്ററുടെ സാക്ഷിപത്രവും സമര്‍പ്പിക്കേണ്ടതാണ്. ഫോട്ടോഗ്രാഫി വിഭാഗത്തില്‍ 12X18 അളവില്‍  അഞ്ച് ഫോട്ടോകള്‍ വരെ അവാര്‍ഡിന് അയക്കാവുന്നതാണ്. എന്‍ട്രികളോടെപ്പം പ്രസ്തുത ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പും ന്യൂസ് എഡിറ്ററുടെ സാക്ഷിപത്രവും സമര്‍പ്പിക്കേണ്ടതാണ്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 2020 ഫെബ്രുവരി 20 ആയിരിക്കും എന്‍ട്രികള്‍ അയക്കേണ്ടത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ചൈതന്യ, തെള്ളകം പി. ഒ, കോട്ടയം – 686630 എന്ന വിലാസത്തില്‍ ആയിരിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 7909231108 എന്ന നമ്പറില്‍ ബന്ധപ്പെടുക.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.