ആഗോള തെക്കുംഭാഗ സംഗമം 2020
ക്‌നാനായ സമുദായ സംരക്ഷണ സമിതിയുടെ രണ്ടാം ആഗോള തെക്കുംഭാഗ സംഗമം 2020 ജനുവരി 9, 10 തീയതികളില്‍ കോട്ടയത്ത് വച്ച് നടത്താന്‍ തീരുമാനിച്ച വിവരം നിങ്ങളേവരേയും സസന്തോഷം അറിയിക്കുന്നു. ജനുവരി 9ാം തീയതി വ്യാഴാഴ്ച കോട്ടയം നാഗമ്പടം സീസര്‍ പാലസ് ഹോട്ടലില്‍ വച്ച് KSSS പ്രതിനിധികളുടെയും മറ്റ് സംഘടനകളുടേയും യോഗങ്ങളും സെമിനാറുകളും ചര്‍ച്ചകളും നടക്കും. അന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് രജിസ്‌ടേഷന്‍ ആരംഭിക്കും.
ജനുവരി 10ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിമുതല്‍ 4 മണി വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വച്ച് കുടുംബസംഗമവും പൊതു സമ്മേളനവും നടക്കും. രണ്ട് ദിവസങ്ങളിലും വിശിഷ്ട വ്യക്തികള്‍ ഈ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതാണ്. ഇതോടൊപ്പം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
തെക്കുംഭാഗ സമുദായത്തിന്റെ നിലവിലുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും ബോധ്യപ്പെടുവാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടുപിടിക്കുവാനുമുള്ള സുവര്‍ണ്ണാവസരമായി ഇതിനെ കണ്ടുകൊണ്ട് ഈ ആഗോള കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് ലോകം മുഴുവനുമുള്ള എല്ലാ ക്‌നാനായ സമുദായംഗങ്ങളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.. ഇതിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. വിദേശങ്ങളിലുള്ളവര്‍ അതാത് കോര്‍ഡിനേറ്റര്‍മാര്‍ വഴിയോ, നേരിട്ടോ, ഓണ്‍ലൈന്‍ വഴിയോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ ക്‌നാനായ സംഘടനകളെയും ഈ സമ്മേളനത്തിലേയ്ക്ക് വളരെ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഏറ്റവും വലിയ പ്രതിസന്ധിലായിരിക്കുന്ന ഈ സമുദായത്തിന്റെ നിലനില്‍പ്പിനുവേണ്ടി മുഴുവന്‍ സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏബ്രഹാം നടുവത്ര ,  പ്രസിഡന്റ്, KSSS,
ഷിബി പഴേമ്പള്ളി,  ജനറല്‍ സെക്രട്ടറി, KSSS.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.