ഷാജു സൈമൺ മണലേൽ നെടുംങ്കണ്ടം എൽഐസി ഏജൻസ് കോ- ഓപ്പറേറ്റിവ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായി   തെരഞ്ഞെടുക്കപ്പെട്ടു

സേനാപതി: നെടുംങ്കണ്ടം എൽഐസി ഏജൻസ് കോ- ഓപ്പറേറ്റിവ് സൊസൈറ്റിയുടെ തെരഞ്ഞെടുപ്പിൽ ബോർഡ് മെമ്പറായും,വൈസ് പ്രസിഡന്റായും ഷാജു സൈമൺ മണലേൽ തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെടുക. സേനാപതി സെന്റ് പോളികാർപ്പ് ക്നാനായ കത്തോലിക്കാ ഇടവക മണലേൽ പരേതനായ സൈമൺ- അന്നമ്മ ദമ്പതികളുടെ പുത്രനാണ് ഇദ്ദേഹം. സേനാപതി പള്ളിയുടെ കണക്കനുമാണ് ഷാജു. കഴിഞ്ഞ 20 വർഷമായി എൽ ഐ സിയും,സ്റ്റാർ ഹെൽത്ത് ഇൻഷുറൻസും ചെയ്തു വരുന്നു. ഭാര്യ: ബിജിമോൾ ഷാജു സേനാപതി സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറാണ്. മക്കൾ: അഡോണ, എഡ് വിൻ, ഐറിൻ.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.