കൈപ്പുഴ സംഗമം 2020 മാഞ്ചസ്റ്ററിൽ.

മാഞ്ചസ്റ്റർ:  കേരളത്തിൽ  വശ്യ ചാരുതയുള്ളള ചുരുക്കം ചില ഗ്രാമങ്ങളിൽ ഒന്നാണ് കൈപ്പുഴ ഗ്രാമം.കോട്ടയം ജില്ലയിലെ ഇൗ കൈപ്പുഴക്കാർ UK യിൽ ധാരാളം ഉണ്ട്. കൈപ്പുഴ സംഗമത്തിന്റെ 12 മത് സമ്മേളനത്തിനായി അവരെല്ലാവരും മാഞ്ചസ്‌റ്ററിലെ  ഹോട്ടൽ ബ്രിട്ടാണിയായിൽ ജനുവരി മാസം18 ,19 തീയതി കളിൽ ഒത്തു ചേരുന്നു.തങ്ങൾ ജനിച്ചു വളർന്ന ഗ്രാമത്തിന്റെ ഓർമകൾ പുതുക്കാനും പഴയകാല സുഹൃത്തുക്കളെ കാണാനും ഒക്കെ ആയി ഒത്തുകൂടുന്നു.കലാപരിപാടികളും,നാട്ടുവർത്തമാനങ്ങളും മറ്റുമായി കൈപ്പുഴ ക്കാർ അവരുടെ കുടംബങ്ങളുമയി മാഞ്ചസ്റ്ററിൽ താമസിച്ച് സൗഹൃദം പങ്കിടുന്നു.ഓർമകൾ പുതുക്കുന്നു. എല്ലാ കൈപ്പുഴ കാരെയും അവരുടെ കുടുംബാംഗങ്ങളുംസൗഹൃത സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവഹികൾ അറിയിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക് ബൈജു മാന്തുരുത്തിൽ(07440727145) .ടോമി ഇലക്കാട്ട് (07973596206).ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.