കിഴക്കേനട്ടാശ്ശേരി തിരുക്കുടുംബ ക്‌നാനായ കാത്തോലിക്ക ദൈവാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു.
കോട്ടയം : കിഴക്കേനട്ടാശ്ശേരി തിരുക്കുടുംബ ക്‌നാനായ കാത്തോലിക്ക ദൈവാലയത്തിന്റെ ഒരു വര്‍ഷം നീണ്ട സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇടയ്ക്കാട്ട് ഫൊറോനായിലെ വൈദികര്‍ സഹകാര്‍മ്മികരായ പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് സമാപന ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനകര്‍മ്മം തോമസ് ചാഴിക്കാടന്‍ എം.പി. നിര്‍വ്വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍. എ. മുഖ്യപ്രഭാഷണം നടത്തി. ഇടയ്ക്കാട്ട് ഫൊറോനാ വികാരി വെരി.റവ.ഫാ സ്റ്റാനി ഇടത്തിപ്പറമ്പില്‍, വികാരി ഫാ. ഫില്‍മോന്‍ കളത്ര, തിരുഹൃദയദാസ സമൂഹം സുപ്പീരിയര്‍ വെരി. റവ. ഫാ. സ്റ്റീഫന്‍ മുരിയന്‍കോട്ടു നിരപ്പേല്‍, വിസിറ്റേഷന്‍ സമൂഹം മദര്‍ ജനറല്‍ റവ. ഡോ. സി. കരുണ എസ്.വി.എം., ഇടവക വൈദീക – സന്യസ്ത പ്രതിനിധി റവ. ഡോ. മാത്യു കുരിയത്തറ,ജൂബിലി കണ്‍വീനര്‍ ജോസ് ജെ. മറ്റത്തില്‍, തിരുഹൃദയ സമാജം പ്രസിഡന്റ് കെ.ജെ. ജോസഫ് കൊച്ചുപാലത്താനത്ത് എന്നിവര്‍ പ്രസംഗിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.