കടുത്തുരുത്തി വലിയപള്ളിയിലെ മദ്ബഹാ നവീകരിച്ചു

കടുത്തുരുത്തി വലിയപള്ളിയിലെ പുരാതനവും പാശ്ചാത്യ ശൈലിയിലുള്ളതുമായ അള്‍ത്താരയിലെ റെറെഡോസി (Reredos) ന്‍റെയും സീലിങ്ങിലെ ചിത്രങ്ങളുടെയും കണ്‍സര്‍വേഷന്‍ ജോലികള്‍ നടത്തി നവീകരിച്ചു. നൂറ്റാണ്ടണ്ടുകള്‍ പഴക്കമുള്ള ഈ മദ്ബഹാ രണ്ടണ്ടുമാസത്തോളമെടുത്താണ് കണ്‍സര്‍വേഷന്‍ ജോലികള്‍ പൂര്‍ത്തീകരിച്ചത്.

കണ്‍സര്‍വേഷന്‍: പഴയ ചിത്രങ്ങള്‍ ശില്പങ്ങള്‍ കാലപ്പഴക്കത്താല്‍ പൊടിയും കറയും പിടിച്ച് മങ്ങിയിരിക്കും. ഈ ചിത്രങ്ങള്‍ പലപല പ്രോസസിങ്ങിലൂടെയും അതിന്‍റെ ഒറിജിനല്‍ കണ്ടണ്ടീഷന്‍ വീണ്ടെണ്ടടുക്കുന്ന പ്രക്രിയയാണ് കണ്‍സര്‍വേഷന്‍.

കടുത്തുരുത്തി വലിയപള്ളിയിലെ സീലിങ്ങിലെ ചിത്രങ്ങളും റെറെഡോസിലെ കളറിങ് ചെയ്ത ശില്പങ്ങളും കാലപ്പഴക്കത്താലും കുന്തിരിക്കത്തിന്‍റെയും മെഴുകുതിരിയുടെയും കറയും കരിയും പിടിച്ച് വികൃതമായിരുന്നു. ചിലയിട ങ്ങളില്‍ മരത്തില്‍ കീടങ്ങള്‍ നശിപ്പിച്ചിട്ടുണ്ടണ്ടായിരുന്നു. ആദ്യം ചത്രങ്ങളുടെയും ശില്പങ്ങളുടെയും ഡോക്യുമെന്‍റേഷന്‍, പിന്നീട് ക്ലീനിങ്, കീടങ്ങള്‍ നശിപ്പിക്കാന്‍ മരുന്നടി, കോട്ടിങ്, റീ ടെച്ചിങ് തുടങ്ങിയ പ്രോസസിങ് നടത്തി. സോള്‍വന്‍ ഉപയോഗിച്ച് ചിത്രങ്ങളില്‍ അടിഞ്ഞ കറകളെ പൂര്‍ണ്ണമായും നീക്കം ചെയ്തു. പഴയ ചിത്രങ്ങള്‍ക്ക് സംരക്ഷണം കൊടു ക്കുന്നതിന് കണ്‍സര്‍വേഷന്‍ മേഖലയില്‍ ഉപയോഗിക്കുന്ന ലായിനി ഉപയോഗിച്ച് കോട്ടിങ് നടത്തി. മരം നശിച്ച് കീടങ്ങളു ള്ള ഭാഗങ്ങളില്‍ Rexil എന്ന മരുന്ന് തളിച്ചതിന് ശേഷം തേക്ക് മരത്തിന്‍റെ പൊടിയും കണ്‍സര്‍വേഷനില്‍ ഉപയോഗിക്കുന്ന പശയും ബൈന്‍റിംങ് പൗഡറും ഉപയോഗിച്ച് ഫില്ലിങ് നടത്തി. നാച്ചുറല്‍ പിഗ്മെന്‍റ് നിറങ്ങള്‍ ഉപയോഗിച്ച് കളര്‍ നഷ്ടമായ ഭാഗത്ത് മാത്രം റീടെച്ചിങ് നടത്തി പഴമക്ക് കോട്ടം വരാത്ത രീതിയില്‍ പുനര്‍നിര്‍മ്മാണം നടത്തി.

വികാരി ഫാ. അബ്രാഹം പറമ്പേട്ട്, കൈക്കാരന്മാര്‍, കമ്മറ്റി അംഗങ്ങള്‍, എന്നിവരുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ചുമര്‍ചി ത്ര പഠന കേന്ദ്രത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ കോഴിക്കോട് അത്തോളി സ്വദേശി ജിജുലാലും സംഘവും ആണ് കണ്‍സര്‍വേഷന്‍ ജോലികള്‍ പൂര്‍ത്തീകരിച്ചത്. ടീമില്‍ ഒറ്റപ്പാലം സ്വദേശി ഷിനു, ഷൈജു നരിക്കുനി, സന്തോഷ് മഹാരാ ഷ്ട്ര, സജി നെയ്യാറ്റിന്‍കര, വിജീഷ് തിരൂര്‍ എന്നിവരുണ്ടണ്ടായിരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.