ചിക്കാഗോയിൽ കുട്ടികൾക്കായി യോഗ കളരി സംഘടിപ്പിച്ചു

വിന്റർ ബ്രേക്കിനോടനുബന്ധിച്ചു December – 29 ഞായർ , Jan -1 ബുധൻ ദിവസങ്ങളിൽ ചിക്കാഗോ മലയാളീ അസോസിയേഷൻ ഹാളിൽ കുട്ടികൾക്കായി ഡോ: ജിനോയിയുടെ നേതൃത്വത്തിൽ യോഗ കളരി സംഘടിപ്പിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിന് യോഗാസനങ്ങളും ശാസ്ത്രീയമായ പ്രാണായാമ ശ്വസന ക്രിയകളും ഗുരു നിർദ്ദേശിത യോഗാ – ധ്യാനമാർഗങ്ങളും ഏറെ പ്രയോജനകരമെന്നു ലോകം തിരിച്ചറിയുന്ന ഈ വേളയിൽ കാലാനുസൃതവും കുട്ടികൾ ആസ്വദിക്കുന്ന രീതിയിലും നടത്തിയ പ്രോഗ്രാം വളരെ വിജയകരമായിരുന്നു ന്യൂറോമസ്ക്കുലാർ കോ ഓർഡിനേഷൻ , ശരീര ബലം , ബാലൻസ് ഏകാഗ്രത എന്നിവയെല്ലാം വർധിപ്പിക്കുന്ന യോഗ കളരി മുറകൾ ഇമോഷണൽ ഇന്റലിജൻസ് വര്ധിപ്പിക്കുന്നതിലും കോപനിയന്ത്രണം (Anger management ) വരുത്തുവാനും ആത്മവിശ്വാസത്തിനും വ്യക്തിത്വ വികസനത്തിനും ഏറെ നല്ലതെന്നു ഡോ: ജിനോയ് പറഞ്ഞു. സ്‌ഥിരമായ യോഗാഭ്യസനം കുട്ടികളുടെ സ്റ്റാമിന കൂട്ടുന്നതോടൊപ്പം യോഗ പോസുകൾ വിവിധ നൃത്ത നൃത്യങ്ങളിലും സ്റ്റേജ് പെർഫോമൻസുകളിലും ഉപയോഗിക്കാനുമാവും . മാതാപിതാക്കളുടെ നല്ല പ്രതികരണവും നിർദ്ദേശവും മാനിച്ചു എല്ലാ ശെനിയാഴ്ചകളിലും രാവിലെ 9 മുതൽ 10 വരെ CMA, Mt.Prospect ഹാളിൽ കുട്ടികൾക്കായി യോഗ റെഗുലർ ക്ലാസുകൾ ഉണ്ടായിരിക്കുന്നതായി അദ്ദേഹം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
ഡോ: ജിനോയ് മാത്യു കവലയ്ക്കൽ BNYS,MSc.Psy.
ശനിയാഴ്ചകളിൽ 6:15–7:15, 7:30–8:30, 8:45–9:45, എന്നീ സമയങ്ങളിൽ CMA, Mt.Prospect ഹാളിലും, 10:30-11:30, 11:45-12:45 എന്നീ സമയങ്ങളിൽ KCS കമ്മ്യൂണിറ്റി സെന്റർ Okton Street ലും ക്ലാസുകൾ നയിക്കുന്നു.
Contact +12245954257, e-mail: [email protected]ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.