യു കെ കെ സി എ നോട്ടിങ്ഹാം യൂണിറ്റിനെ നയിക്കാൻ പുതിയ സാരഥികൾ

യൂറോപ്പിലെ ഏറ്റവും വലിയ ക്‌നാനായ സംഘടനയായ UKKCA യ്ക്കു ശക്തിപകരാന്‍, പ്രവര്‍ത്തനമികവുകൊണ്ടും സംഘടനാശക്തികൊണ്ടും മുന്നില്‍ നില്‍ക്കുന്ന യൂണിറ്റുകളില്‍ ഒന്നായ NKCA യ്ക്ക് പുതിയ നേതൃത്വം ഡിസംബര്‍ 29 ന് നിലവില്‍ വന്നു.
അനില്‍ മാത്യു കുന്നേല്‍ (പ്രസിഡന്റ്), ഷീന അഭിലാഷ് ആരോംകുഴിയിൽ (സെക്രട്ടറി ), മോളി ലിജോ (ട്രഷറര്‍), മനു ജേക്കബ് (വൈസ് പ്രസിഡന്റ്), ജിതിൻ പനംങ്കാല(ജോയിന്റ് സെക്രട്ടറി) ബിജു തോമസ് (ജോയിന്റ് ട്രഷറാര്‍) എന്നിവര്‍ ചുമതലയേറ്റു. തുടര്‍ന്ന് റീജിണല്‍ പ്രതിനിധികളായി എബി മടുക്കക്കുഴിയും വിമന്‍സ് ഫോറം ഭാരവാഹികളായി ഷൈനി ജില്‍സ് നന്ദികാട്ട് , അജിമോള്‍ ടിനു, അഡ്‌വൈസറി മെമ്പറായി ടെസി ഷാജി മാളിയേക്കല്‍ എന്നിവരെ തെരഞ്ഞെടുത്തു.
12 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന നോട്ടിങ്ഹാം യൂണിറ്റ് സഭാ, സാമുദായിക, സംഘടന പ്രവര്‍ത്തനങ്ങളിലും കലാ, കായിക മേഖലകളിലും മറ്റു യൂണിറ്റുകള്‍ക്ക് മാതൃകയായി നില്‍ക്കുന്നു. 42 കുടുംബങ്ങള്‍ അടങ്ങുന്നതാണ് നോട്ടിങ്ഹാം യുണിറ്റ്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.