ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ അതി രൂപതാ തെരഞ്ഞെടുപ്പ്‌ നാളെ

കോട്ടയം അതിരൂപതയിലെ അത്മായ സംഘടനായായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ അതിരൂപതാ ഇലക്ഷന്‍ 15-ാം തീയതി ഞായറാഴ്‌ച്ച രാവിലെ 11 മുതല്‍ 4 വരെ നടക്കുന്നതാണ്‌്‌. കോട്ടയം പ്രദേശങ്ങളിലുള്ള എല്ലാ ഫൊറോനകളിലെയും വോട്ടര്‍മാര്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ്‌ വോട്ട്‌ ചെയ്യേണ്ടത്‌. പടമുഖം, രാജപുരം, മടമ്പം, ചങ്ങലേരി ഫൊറോനകളില്‍ നിന്നുമുള്ള വോട്ടര്‍മാര്‍ അതത്‌ ഫൊറോന കേന്ദ്രങ്ങളിലും, പെരിക്കല്ലൂര്‍ ഫൊറോനയില്‍നിന്നുമുള്ളവര്‍ മാനന്തവാടി പാവന പാസ്റ്ററല്‍ സെന്ററിലുമാണ്‌ വോട്ട്‌ ചെയ്യേണ്ടത്‌. ഫൊറോന വികാരിമാര്‍ ഫൊറോന തലത്തിലുള്ള കേന്ദ്രങ്ങളിലെ വോട്ടെടുപ്പിന്‌ നേതൃത്വം നല്‍കുന്നതാണ്‌. ഫൊറോനകളില്‍ അതാതു സ്ഥലത്തെ വി. കുര്‍ബ്ബാനയുടെ സമയം അനുസരിച്ച്‌ വോട്ടിംഗ്‌ ആരംഭിക്കുന്ന സമയം ക്രമീകരിക്കാവുന്നതാണ്‌. ചൈതന്യയില്‍ വച്ച്‌ രാവിലെ 11 മുതല്‍ 4 വരെ നടത്തുന്ന വോട്ടെടുപ്പിന്റെ ക്രമീകരണങ്ങള്‍ റിട്ടേണിംഗ്‌ ഓഫീസര്‍ നടത്തുന്നതാണ്‌ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.