ശതോത്തര രജത ജൂബിലിയിൽ 125 നക്ഷത്ര വിളക്കുകള്‍ നിര്‍മ്മിച്ച് സെന്റ് റോക്കീസ് വിദ്യാര്‍ത്ഥികള്‍

അരീക്കര: ശതോത്തര രജത ജൂബിലി ആഘോഷിക്കുന്ന അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂളില്‍ 125 നക്ഷത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി നിര്‍മ്മിച്ച് നക്ഷത്ര വിളക്കുകള്‍ സ്ഥാപിച്ചു.നക്ഷത്രങ്ങള്‍ തൂക്കുന്നതിന്റെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് കപ്പുകാലായില്‍ നിര്‍വ്വഹിച്ചു. നക്ഷത്രങ്ങള്‍ നിര്‍മ്മിച്ച് തൂക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഹെഡ്മിസ്ട്രസ് സി.ഷിബ എസ്.ജെ.സി., ദീപ്തി തോമസ്, സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, മിനി പി.എ., സോന ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.