ഷിക്കാഗോ തിരുഹ്യദയ ദൈവാലയത്തിൽ ഗൂഡലൂപ്പ മാതാവിന്റെ തിരുന്നാള്‍ ആചരിച്ചു
ഷിക്കാഗോ: ഡിസംബര്‍ 8 ഞായറാഴ്‌ച രാവിലെ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഗൂഡലൂപ്പ മാതാവിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു.

ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെ. റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്തികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയിലെ വചനസന്ദേശത്തില്‍ ഗുഡലുപ്പെയിലെ മാതാവിനെപറ്റിയും, ഗുഡലുപ്പെയിലെ മാതാവിന്റെ മാദ്ധ്യസ്ഥം വഴി ഉണ്ടായിക്കൊണ്ടിരിക്കുന്ന  അനവധി അത്‌ഭുതങ്ങളെപ്പറ്റിയും, അനുഗ്രഹങ്ങളെപ്പറ്റിയും പ്രത്യേകം പ്രതിപാദിച്ചു. മതബോധന വിദ്യാർത്തികൾക്ക്  തിരുന്നാളിനോടനുബന്ധിച്ച് സ്‌നേഹവിരുന്നുണ്ടായിരുന്നു. തിരുന്നാള്‍ ഭക്തിപുരസ്‌രം നടത്തിയ പ്രസുദേന്തിമാരായ ഷിബു & സുസ്മിത മുളയാനിക്കുന്നേലിനെയും കുടുംബാംഗങ്ങളേയും അച്ചന്‍ പ്രത്യേകം അഭിനന്ദിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.